UAE
യു.എ.ഇ സുവർണ ജൂബിലി: രണ്ടാംഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചു
UAE

യു.എ.ഇ സുവർണ ജൂബിലി: രണ്ടാംഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചു

Web Desk
|
13 Sep 2021 2:27 AM GMT

രാജ്യത്തിന്‍റെ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും​ ഊന്നൽ നൽകുന്ന 13പദ്ധതികളാണ്​ പ്രഖ്യാപിച്ചത്

യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്​ സെപ്​റ്റംബറിൽ തുടക്കം കുറിക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മനുഷ്യവിഭവം ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും​ ഊന്നൽ നൽകുന്ന ൧൩ പദ്ധതികളാണ്​ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ്​ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി ഗ്രീൻ വിസ ഉൾപ്പെടെ 13പദ്ധതികൾ​ പ്രഖ്യാപിച്ചത്​. അബൂദാബിയിലെ ഖസർ അൽ വത്​ൻ കൊട്ടാരത്തിൽ​ യു.എ.ഇ മന്ത്രിസഭാകാര്യ വകുപ്പ്​ മന്ത്രി മുഹമ്മദ്​ അൽ ഗർഗാവിയുടെ നേതൃത്വത്തിലാണ്​ പദ്ധതികൾ വെളിപ്പെടുത്തിയത്​. യു.എ.ഇ പൗരന്മാർക്ക് പുതിയ സ്വകാര്യ മേഖലയിലെ 75,000 തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിന് 24 ബില്യൺ ദിർഹം അനുവദിച്ചു. സ്വകാര്യ മേഖലയിൽ ബിസിനസ്​ ആരംഭിക്കാനായി ബിരുദം പൂർത്തിയായവരും പഠിക്കുന്നവരുമായ സ്വദേശികൾക്ക്​ഒരു ബില്യൺ ദിർഹം അനുവദിച്ചിട്ടുമുണ്ട്​.

യു.എ.ഇ രാഷ്​ട്ര പിതാവ്​ ശൈഖ്​ സയിദി​ന്‍റെ കാഴ്​ചപ്പാടിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ പദ്ധതികൾ രൂപപ്പെടുത്തിയതെന്ന്​ ഗർഗാവി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഇമാറാത്തി പൗരന്മാ‍രെ കൂടുതലായി ഇടപെടുന്നതിന്​ പ്രേരിപ്പിക്കുന്നതാണ്​ പദ്ധതികൾ.

Similar Posts