UAE
UAE
നിയമലംഘനം; അൽറശീദ് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി
|28 Feb 2023 3:51 AM GMT
യു.എ.ഇ സെൻട്രൽ ബാങ്കിന്റേതാണ് നടപടി
യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അൽറശീദ് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യു.എ.ഇ സെൻട്രൽബാങ്ക് അറിയിച്ചു. മറ്റൊരു ധനവിനിമയ സ്ഥാപനത്തിന്റെ ലൈസൻസും കഴിഞ്ഞദിവസം സെൻട്രൽബാങ്ക് റദ്ദാക്കിയിരുന്നു.