UAE
ദുബൈയിൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നു
UAE

ദുബൈയിൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നു

Web Desk
|
28 Sep 2022 6:12 PM GMT

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുകയാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി

ദുബൈയിൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ നിയമലംഘനങ്ങൾ വർധിക്കുന്നുവെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനങ്ങൾ ആവർത്തിക്കുകയാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി.

ഇ-സ്കൂട്ടർ നിർത്തിയിടുന്ന കാര്യത്തിലാണ് കൂടുതൽ നിയമലംഘനം നടക്കുന്നത്. ഇവ നിർത്തിയിടാൻ നിശ്ചയിച്ച സ്ഥലങ്ങൾക്ക് പകരം തോന്നിയിടത്തെല്ലാം ഇ സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നത് വ്യാപകമാണെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി. രാത്രി വാഹനം തിരിച്ചറിയുന്നതിന് ഉപയോഗിക്കേണ്ട റിഫ്ലക്ടറുകളും വെളിച്ചവും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് മറ്റൊരു നിയമലംഘനം. ഇ-സ്കൂട്ടർ റൈഡർമാർ പാലിക്കേണ്ട നിയമങ്ങൾ, ഹെഡ്‌ലൈറ്റുകൾ, പിൻഭാഗത്തെ ലൈറ്റുകൾ, സ്റ്റിയറിങ് വീൽഹോൺ, ഫ്രണ്ട് ആൻഡ് റിയർ റിഫ്‌ളക്ടർ, ഫ്രണ്ട് ആൻഡ് റിയർ ബ്രേക്കുകൾ തുടങ്ങിയ ഇ-സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകൾ, പാലിക്കേണ്ട വേഗത പരിധി എന്നിവ സംബന്ധിച്ച് ആർ ടി എ ബോധവത്കണവും ശക്തമാക്കിയിട്ടുണ്ട്. നാല്

അംഗീകൃത ഓപ്പറേറ്റർമാർക്ക് ദുബൈയിൽ 10 സ്ഥലങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക് നൽകാൻ അനുവാദമുണ്ട്. ഇവിടങ്ങളിലാണ് കൂടുതലായി ഇ-സ്കൂട്ടർ ഉപയോക്തക്കളുള്ളത്. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ ഊർജിതമാക്കുന്നത്.

Related Tags :
Similar Posts