UAE
UAE
വരുംദിവസങ്ങളിൽ യു.എ.ഇയിൽ ചൂട് അധികരിക്കുമെന്ന് മുന്നറിയിപ്പ്
|7 March 2022 2:13 PM GMT
രാജ്യത്ത് ശൈത്യകാലാവസ്ഥ അവസാനിച്ചതോടെയാണ് താപനില ഉയരുന്നത്
യു.എ.ഇയിൽ വരുംദിവസങ്ങളിൽ ചൂട് അധികരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശൈത്യകാലാവസ്ഥ അവസാനിച്ചതോടെ താപനില ഉയരുകയാണ്.
ഈ ആഴ്ച തന്നെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് മറികടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അബൂദബിയിൽ 39ഉം ദുബൈയിൽ 37ഉം ആണ് നിലവിലെ കൂടിയ താപനില.
അതേ സമയം അബൂദബിയിലെ ഉൾപ്രദേശങ്ങളിൽ വെളുപ്പിന് മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കാഴ്ചപരിധി നന്നെ കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.