യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം;ചിലയിടങ്ങളിൽ മഴ ലഭിച്ചു
|മൂടൽ മഞ്ഞിന് സാധ്യത
ദുബൈ: കടുത്ത വേനൽ കാലം അവസാനിക്കാനിരിക്കെ, യു.എ.ഇയിൽ ചില ഭാഗങ്ങളിൽ ബുധനാഴ്ച മഴ ലഭിച്ചു. അബൂദബിയിലും റാസൽഖൈമയിലുമായി ചില ഭാഗങ്ങളിലാണ് മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ വകുപ്പ് ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം, ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ താപനില 49.6 ഡിഗ്രിയാണ്.
അതേസമയം, വരും ദിവസങ്ങളിൽ രാജ്യത്ത് പല ഭാഗങ്ങളിലും ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബൈ -അബൂദബി റൂട്ടിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ മലയോര മേഖലയിൽ ഇടവിട്ട സമയങ്ങളിൽ മഴ ലഭിച്ചിരുന്നു. ചൂടുകാലം അവസാനിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.