UAE
UAE
റഷ്യയിലെ ഫേസ്ബുക്ക് വിലക്കിനെതിരെ പോരാടുമെന്ന് മെറ്റ സി.ഒ.ഒ
|9 March 2022 5:41 AM GMT
മെറ്റയുടെ ആസ്ഥാനം ദുബൈയില്‍ തുറന്നതിന് പിന്നാലെ ദുബൈ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു ഷേര്‍ലി സാന്‍ഡ്ബെര്‍ഗ്
റഷ്യയുടെ ഫേസ്ബുക്ക് നിരോധനത്തിനെതിരെ പോരാടുമെന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റ കമ്പനിയുടെ സി.ഒ.ഒ ഷേര്‍ലി സാന്‍ഡ്ബെര്‍ഗ് അറിയിച്ചു. മെറ്റയുടെ ആസ്ഥാനം ദുബൈയില്‍ തുറന്നതിന് പിന്നാലെ ദുബൈ എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഏകാതിപതികള്‍ക്ക് സാമൂഹിക മാധ്യമങ്ങളോട് വിരോധമാണ്. അതുകൊണ്ടാണ് പുടിന് നിരോധനം ഏര്‍പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ എത്തുന്നതിന് മുന്‍പ് റഷ്യയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നത് ഒരു കേന്ദ്രമായിരുന്നു. സോഷ്യല്‍ മീഡിയ എത്തിയതോടെ ജനങ്ങള്‍ പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങി.
ഫേസ്ബുക്ക് നിരോധിച്ചതോടെ റഷ്യയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിന് മുന്നില്‍ വിലക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.