UAE
UAE
യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരി മുതൽ
|15 Nov 2021 4:23 PM GMT
പ്രൊബേഷൻ കാലയളവ് ആറു മാസത്തിൽ കൂടരുതെന്നും തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചുവെക്കരുതെന്നും നിയമമാകും
യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും. പ്രൊബേഷൻ കാലയളവ് ആറു മാസത്തിൽ കൂടരുതെന്നും തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചുവെക്കരുതെന്നും നിയമമാകും. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ വിലക്കില്ലാതാകും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടാൻ തൊഴിലാളിയെ നിർബന്ധിക്കാനുമാകില്ല. സ്വദേശി തൊഴിലവസരം ഉയർത്താൻ കൂടുതൽ പദ്ധതികളുമുണ്ടാകും.