ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പ് അടുത്തമാസം ദുബൈയില്‍ നടക്കും
|ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1800-ലേറെ കരാട്ടേ താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 16 മുതല്‍ 21വരെ ഹംദാന്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് നടക്കുക
ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പ് അടുത്തമാസം ദുബൈയില്‍ നടക്കും. നവംബര്‍ 16 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1800-ലേറെ കരാട്ടേ താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 16 മുതല്‍ 21വരെ ഹംദാന്‍ സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് നടക്കുക. പങ്കാളിത്തത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പിനാകും ദുബൈ ആതിഥേയത്വം വഹിക്കുകയെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹെറബ്,ഏഷ്യന്‍-യു.എ.ഇ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റും ലോക കരാട്ടെ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ നാസര്‍ അല്‍ റസൂഖി എന്നിവര്‍ പറഞ്ഞു.
ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 2013ല്‍ ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നു. 15,000 പേര്‍ക്കിരിക്കാവുന്ന മള്‍ടി സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ കോപ്ലക്‌സില്‍ കാണികള്‍ക്ക് സൗകര്യമൊരുക്കുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.