ലോകത്തെ വലിയ പ്രമേഹ പരിശോധന ക്യാമ്പ്; റെക്കോർഡ് ശ്രമവുമായി ആസ്റ്റർ ഹെൽത്ത് കെയർ
|ദുബൈ DIP യിലാണ് കൂറ്റൻ ക്യാമ്പ് ഒരുക്കിയത്
ദുബൈ: പ്രമേഹ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രമേഹ പരിശോധനാ ക്യാമ്പ് ഒരുക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലോക റെക്കോർഡിലേക്ക്. ലേബർ ക്യാമ്പുകളിൽ 24 മണിക്കൂറിൽ പതിനായിരത്തിലധികം പരിശോധനകൾ നടത്തിയാണ് റെക്കോർഡ് ശ്രമം.
ദുബൈ ഇൻവെസ്റ്റ് പാർക്ക് രണ്ടിലെ ലേബര്‍ ക്യാമ്പുകളിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കയറിന്റെ കൂറ്റൻ പ്രമേങ പരിശോധനാ ക്യാമ്പ് ഒരുക്കിയത്. 24 മണിക്കൂറിനകം 10,000 ത്തിലധികം പേർക്ക് സൗജന്യ പ്രമേഹ പരിശോധ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് നേടാണ് ലക്ഷ്യമിടുന്നത്. പ്രമേഹ ദിനത്തിൽ യുഎഇ തൊഴില്‍ മന്ത്രാലയം, ദുബായ് പോലീസ്, ഹെല്‍ത്ത് അതോറിറ്റി, കോര്പ്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ മുതിര്‍ന്ന മാനജ്മെന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
യുഎഇയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം സ്ത്രീകള്‍ക്കും, കുടുംബങ്ങള്‍ക്കും പ്രത്യേകം പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നു. ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഇത്തരം ഉദ്യമങ്ങളെന്ന് ആസ്റ്റർ അധികൃതർ പറഞ്ഞു.