Gulf
യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറന്നു; ചരിത്ര നിമിഷമെന്ന് യു.എ.ഇ മന്ത്രി നൂറ
Gulf

യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറന്നു; ചരിത്ര നിമിഷമെന്ന് യു.എ.ഇ മന്ത്രി നൂറ

Web Desk
|
5 Feb 2022 3:45 PM GMT

യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറക്കുന്നത് ചരിത്രമാണ്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ഈ കാര്യാലയം നൽകുന്നതെന്ന് നൂറ അൽ കഅബി പറഞ്ഞു.

വത്തിക്കാൻ യു.എ.ഇയിൽ എംബസി തുറന്നു. അബൂദബിയിൽ സ്ഥാപിച്ച വത്തിക്കാൻ നയതന്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം മാർപാപ്പയുടെ ഉന്നതതല പ്രതിനിധിയായ ആർച്ച്ബിഷപ്പ് നിർവഹിച്ചു. അപ്പോസ്റ്റലിക് നോൻസിയേച്വർ എന്നാണ് വത്തിക്കാന്റെ നയതന്ത്ര കേന്ദ്രത്തെ വിളിക്കുക. എംബസിക്ക് തുല്യമായ ഈ നയതന്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം പോപ്പ് ഫ്രാൻസിസിന്റെ പ്രതിനിധി ആർച്ച്ബിഷപ്പ് എദ്ഗർ പെനാപെറ നിർവഹിച്ചു. യു.എ.ഇ സാംസ്‌കാരിക മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽകഅബിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയിൽ വത്തിക്കാൻ എംബസി തുറക്കുന്നത് ചരിത്രമാണ്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് ഈ കാര്യാലയം നൽകുന്നതെന്ന് നൂറ അൽ കഅബി പറഞ്ഞു. മാർപ്പാപ്പയുടെ ഉന്നതതല പ്രതിനിധിയും തെക്കൻ അറേബ്യയിലെ അപ്പോസ്റ്റലിക് വികാരിയായ ബിഷപ്പ് പോൾ ഹിൻഡറും ചടങ്ങിലെത്തി. വത്തിക്കാനും യു.എ.ഇയും തമ്മിലെ നയതന്ത്രബന്ധം 15 വർഷം പിന്നിടുകയാണ്. പരസ്പരം അടുത്തറിഞ്ഞ വർഷങ്ങളായിരുന്നു ഇതെന്നും മതവിശ്വാസങ്ങൾ തമ്മിലെ സഹകരണം സമൂഹത്തിന് എത്രമാത്രം ഗുണകരമാണെന്ന് തെളിയിക്കുന്നതാണ് ഈ പരസ്പര ബന്ധമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മാർപ്പാപ്പയുടെ അബൂദബി സന്ദർശനത്തിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് വത്തിക്കാൻ എംബസി അബൂദബിയിൽ പ്രവർത്തനമാരംഭിച്ചത്.


Related Tags :
Similar Posts