Gulf
World Cup Football Impact,  Qatars tourism sector, latest gulf news, ലോകകപ്പ് ഫുട്ബോൾ ഇംപാക്ട്, ഖത്തറിന്റെ ടൂറിസം മേഖല, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
Gulf

ലോകകപ്പ് ഫുട്ബോള്‍ ഇംപാക്ട്; ഖത്തറിന്റെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്

Web Desk
|
4 Sep 2023 7:01 PM GMT

ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 157 ശതമാനമാണ് സന്ദർശകരിലെ വര്‍ധന

ദോഹ: ലോകകപ്പ് ഫുട്ബാളിന് പിന്നാലെ ഖത്തറിൻെറ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടായതായി ഖത്തർ ടൂറിസം വകുപ്പ്. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 157 ശതമാനമാണ് സന്ദർശകരിലെ വര്‍ധന.

ലോകകപ്പ് ഫുട്ബാളിനു ശേഷം, വിവിധ മേഖലകളിലായി രാജ്യം പിന്തുടരുന്ന ലെഗസിയുടെ തുടർച്ചയായാണ് സന്ദർശക പ്രവാഹത്തെ വിശേഷിപ്പിക്കുന്നത്. എട്ടു മാസത്തിനുള്ളിലായി 25.6 ലക്ഷം പേർ ഖത്തര്‍ സന്ദര്‍ശിച്ചു. രാജ്യത്തിൻെറ ചരിത്രത്തിലെ തന്നെ സർവകാല റെക്കോഡാണിത്. ഫിഫ ലോകകപ്പിന്‍റെ വിജയകരമായ ആതിഥേയത്വത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തെ ഏറെ സ്വാധീനിച്ച വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയെന്നത് പുതിയ നേട്ടം സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഖത്തർ ടൂറിസം വാർത്താകുറിപ്പിൽ അറിയിച്ചു.

ലോകകപ്പിനു പിന്നാലെ ഹയാ കാർഡ് ഉടമകൾക്കും വിദേശകാണികളായ ഹയാകാർഡുകാർട്ട് മൂന്നുപേരെ അധികമായും ഖത്തറിൽ എത്തിക്കാമെന്ന വാഗ്ദാനം സഞ്ചാരികളുടെ വരവിനെ തുണച്ചു. ഇതിനു പുറമെ ഖത്തർടൂറിസം പ്രഖ്യാപിച്ച ഹയാ വിസിറ്റ് വിസ പദ്ധതിയും ഏറെ ആകർഷകമായിരുന്നു.

അയൽ രാജ്യമായ സൗദിയിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ സന്ദർശകർ ഖത്തറിലെത്തിയത്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. പ്രവാസികളായ ഇന്ത്യക്കാർ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഹയാ വഴി ഖത്തറിൽ എത്തിച്ചത് സന്ദർശകരുടെ എണ്ണത്തെ കാര്യമായി സ്വാധീനിച്ചു.

Similar Posts