ലോകകപ്പ്: ഖത്തറിലേക്ക് കരമാര്‍ഗമുള്ള യാത്രയ്ക്ക് രൂപരേഖയായി
|ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ സമയത്ത് യാത്രയ്ക്ക് പ്രത്യേക നിബന്ധനകളുണ്ടാവില്ല.
ലോകകപ്പ് സമയം ഖത്തറിലേക്ക് കരമാര്‍ഗമുള്ള യാത്രയ്ക്ക് രൂപരേഖയായി. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 23 വരെ അബു സംറ അതിര്‍ത്തി വഴി ഖത്തറിലെത്താം. ഓരോ മണിക്കൂറിലും നാലായിരം പേരെ കടത്തിവിടാന്‍ കഴിയുന്ന രീതിയില്‍ അതിര്‍ത്തി നവീകരിച്ചിട്ടുണ്ട്.
ഹയ്യാ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പാസ്പോര്‍ട്ട് തന്നെയാകണം യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്. ചെക് പോയിന്റില്‍ നിന്നും സെന്‍ട്രല്‍ ദോഹയിലേക്കും ബോര്ഡറില് നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രീറ്റ് ഏരിയയിലേക്കും സൗജന്യ യാത്രാ സംവിധാനമുണ്ടാകും.
ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്ക് ഈ സമയത്ത് യാത്രയ്ക്ക് പ്രത്യേക നിബന്ധനകളുണ്ടാവില്ല. സ്വന്തം വാഹനത്തില്‍ ഖത്തറിലേക്ക് വരുന്നവര്‍ വെഹിക്കിള്‍ പെര്‍മിറ്റ് എടുക്കണം.
ഡ്രൈവര്‍ക്ക് ചുരുങ്ങിയത് അഞ്ച് ദിവസത്തെ അക്കൊമഡേഷന് ബുക്ക് ചെയ്യണം. 5000 ഖത്തര്‍ റിയാലാണ് പെര്‍മിറ്റ് ഫീ. വാഹനത്തില്‍ ചുരുങ്ങിയത് മൂന്നാളുകളും പരമാവധി ആറുപേരുമാകാം.
വെഹിക്കിള്‍ പെര്‍മിറ്റ് ഒറ്റത്തവണത്തേക്ക് മാത്രമാണ്. ഒരു ദിവസത്തേക്ക് മാത്രമായി വരുന്നവര്‍ ബോര്ഡറില് കാര്‍ പാര്‍ക്കിങ്ങിന് നേരത്തെ ബുക്ക് ചെയ്യണം. 48 മണിക്കൂര്‍ കഴിഞ്ഞാണ് വാഹനം എടുക്കുന്നതെങ്കില്‍ 1000 ഖത്തര്‍ റിയാല്‍ ഫീസ് നല്‍കേണ്ടിവരും.
ഹയ്യാ പ്ലാറ്റ് ഫോം വഴിയാണ് പാര്‍ക്കിങ് ബുക്ക് ചെയ്യേണ്ടത്. ബസില്‍ വരുന്നവരെ ബോര്ഡറില് നിന്നും ദോഹയിലെത്തിക്കാന്‍ ഖത്തരി ബസുകണ്ടാകും.