യൂത്ത് ഇന്ത്യ സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു
|വിശ്വാസമാണ് യൗവ്വനത്തിന്റെ കരുത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ചു വന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
ജിദ്ദ: യൂത്ത് ഇന്ത്യ സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു. വിശ്വാസമാണ് യൗവ്വനത്തിന്റെ കരുത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ചു വന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് മുഖ്യതിഥിയായി പങ്കെടുത്തു.
ഒരു മാസക്കാലം നീണ്ടു നിന്ന കാമ്പയിന് സമാപനം കുറിച്ച് സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ നിരവധി പേര്‍ പങ്കെടുത്തു. സമാപന സമ്മേളന രക്ഷാധികാരി അന്‍വര്‍ഷാഫി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്ലാം വിമോചന പോരാട്ടങ്ങള്‍ക്ക് വെളിച്ചമേകിയ പ്രസ്ഥാനമാണ്. അനീതിക്കും അസമത്വങ്ങള്‍ക്കുമെതിരെ വിമോചന പോരാട്ടങ്ങള്‍ നയിച്ച ചരിത്രമാണ് ഇസ്ലാമിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയാവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദ് സംസാരിച്ചു. ജനസേവന പ്രവര്‍ത്തനങ്ങള്‍, യൂത്ത് സംഗമങ്ങള്‍, ഫാമിലി മീറ്റുകള്‍, രക്തദാന ക്യാമ്പുകള്‍ എന്നിവ കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിച്ചതായി പ്രസിഡന്റ് മുഹമ്മദ് സഫ് വാന്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ഇശല്‍ നൈറ്റില്‍ അക്ബര്‍ ഖാന്‍, ദാനാ റാസിഖ്, ഫവാസ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു. ബിനാന്‍ ബഷീര്‍, അര്‍ഷദ് അലി, ഷാക്കിര്‍ ഇല്യാസ്, ഐമന്‍ സഈദ്, നഈം അബ്ബാസ്, സുഫൈദ് എന്നിവര്‍ നേതൃത്വം നല്‍കി.