Health News
15-year-old boy from Malappuram is suspected of Nipah, undergoing treatment at a private hospital with symptoms
Health News

വീണ്ടും നിപ? മലപ്പുറത്ത് 15കാരന് രോഗബാധയെന്ന് സംശയം

Web Desk
|
20 July 2024 3:34 AM GMT

നിപ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരന്റെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.

നാലു ദിവസമായി 15കാരന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ സ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇന്നലെ രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്നാണു ലഭിക്കുന്ന വിവരം.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ഉടൻ ചേരും. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. രോഗബാധ സംശയിക്കുന്ന മേഖലയിൽ നിപ പ്രോട്ടോക്കോള്‍ ഏർപ്പെടുത്താൻ നിർദേശമുണ്ട്.

2018ലും 2019ലും 2022ലും സംസ്ഥാനത്ത് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു നേരത്തെ രോഗം സ്ഥിരീകരിച്ചത്.

Summary: 15-year-old boy from Malappuram is suspected of Nipah, undergoing treatment at a private hospital with symptoms

Similar Posts