Health News
ഹോളിഡേ ഹാർട്ട് സിൻഡ്രോം; അമിതമായി മദ്യപിക്കുന്നവർ സൂക്ഷിക്കണം
Health News

ഹോളിഡേ ഹാർട്ട് സിൻഡ്രോം; അമിതമായി മദ്യപിക്കുന്നവർ സൂക്ഷിക്കണം

Web Desk
|
22 Feb 2023 12:34 PM GMT

ഹൃദയസംബന്ധമായ രോഗം നേരത്തെയുള്ളവർക്ക് ഹോളിഡേ ഹാർട്ട് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആഘോഷ വേളകളിൽ അമിതമായി മദ്യപിക്കുന്നവരാണ് യുവാക്കളിൽ ഭൂരിഭാഗവും. അമിത മദ്യപാനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന രോഗമാണിത്. ഏരിയൽ ഫിബ്രിലേഷൻ എന്ന ഹൃദയതാളരോഗം മദ്യപാനികളിൽ വളരെ കൂടുതലാണ്. ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകും. ഇതിനെ 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' എന്ന് പറയപ്പെടുന്നു. സ്‌ട്രോക്ക് പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്കും ഇത് നയിച്ചേക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാൽ പ്രകടമാകുന്ന അവസ്ഥ കൂടിയാണിത്. ഹൃദയസംബന്ധമായ രോഗം നേരത്തെയുള്ളവർക്ക് ഹോളിഡേ ഹാർട്ട് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹോളിഡേ ഹാർട്ട് സിൻഡ്രോം ലക്ഷണങ്ങൾ:

1. ക്ഷീണം: അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്.

2. നെഞ്ചിൽ അസ്വസ്ഥത: നെഞ്ചുവേദനയോ സമ്മർദ്ദമോ അനുഭവപ്പെട്ടേക്കാം.

3. തലകറക്കം: തലകറക്കം അനുഭവപ്പെടുകയോ തളർന്നുപോകുന്നുവെന്ന തോന്നലോ ഉണ്ടായേക്കാം.

4. ഹൃദയമിടിപ്പ്: ക്രമരഹിതമായ ഹൃദയമിടിപ്പ് രോഗത്തിന്റെ ലക്ഷണമാണ്.

5. ശ്വസിക്കാൻ ബുദ്ധിമുട്ട്: ദൈനംദിന പ്രവർത്തനങ്ങൾക്കിടയിലോ വിശ്രമത്തിനിടയിലോ പോലും ശ്വസിക്കാൻ പ്രയാസം അനുഭവപ്പെട്ടേക്കാം.

ഹോളിഡേ ഹാർട്ട് സിൻഡ്രോമിനുള്ള ചികിത്സ

ഹോളിഡേ ഹാർട്ട് സിൻഡ്രോമിനുള്ള ചികിത്സ വ്യക്തിയുടെ ആരോഗ്യത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ഡോക്ടർ ഒരുപക്ഷെ ശസ്ത്രക്രിയയ്ക്ക് വരെ നിർദേശിച്ചേക്കാം. ഈ അവസരത്തിൽ മദ്യപാനം പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

ഹോളിഡേ ഹാർട്ട് സിൻഡ്രോം തടയാൻ ശ്രദ്ധിക്കേണ്ടത്:

1. ഭക്ഷണ പാനീയങ്ങൾ മിതമായ അളവിൽ കഴിക്കുക. വൈകുന്നേരം ഒരു വിരുന്നിൽ നിങ്ങൾക്ക് പങ്കെടുക്കേണ്ടത് അനിവാര്യമായി വന്നുവെന്ന് കരുതുക. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും ലഘുഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ പരിപാടിക്ക് തൊട്ടുമുമ്പ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. മദ്യപാനവും പൂർണമായും ഒഴിവാക്കുക.

2. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സജീവമായ ഒരു ജീവിതശൈലി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യായാമം പതിവാക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും.

3. മാനസിക പിരിമുറുക്കം നിയന്ത്രിക്കുക - പുസ്തകം വായിക്കുക, ധ്യാനിക്കുക, നടക്കാൻ പോവുക എന്നിങ്ങനെ നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക.

4.മരുന്നുകൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കുക - മദ്യം കഴിച്ചതിന് ശേഷം നിങ്ങൾക്ക് ഹാംഗ് ഓവർ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്‌ലമേറ്ററി മരുന്നുകൾ (NSAIDs) കഴിക്കുമ്പോൾ ജാഗ്രത പാലിക്കുക. ഈ മരുന്നുകൾ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയസംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

Similar Posts