കുമ്പളങ്ങ അത്ര നിസാരക്കാരനല്ല; ശരീര ഭാരം എളുപ്പം കുറയ്ക്കാം
|സ്ട്രസിന് കാരണമായ ഹോർമോണുകളുടെ അളവിനെ നിയന്ത്രിക്കുന്ന റൈബോഫ്ലേവിൻ കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്നതിനാൽ സ്ട്രസ് കുറയാനും കാരണമാകുന്നു.
കുമ്പളങ്ങ അത്ര നിസാരക്കാരനല്ല. സദ്യവട്ടങ്ങളിൽ കുമ്പളങ്ങ പ്രധാനിയാണെങ്കിലും മികച്ചൊരു ഔഷധം കൂടിയാണിത്. പനി, വയറുകടി തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായും കുമ്പളങ്ങ ഉപയോഗിക്കാറുണ്ട്. ധാരാളം ഭക്ഷ്യനാരുകൾ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ കലവറ കൂടിയാണ് കുമ്പളങ്ങ.
ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ നല്ലതാണ്. ജ്യൂസുണ്ടാക്കി കുമ്പളങ്ങ കുടിക്കാവുന്നതാണ്. ഫൈബറുകളുടെ സാന്നിധ്യം ദഹനം സാവധാനത്തിലാക്കുന്നു. കൂടാതെ കൊഴുപ്പിന്റെ അളവ് കുറവായതിനാൽ ശരീര ഭാരം കൂടാതിരിക്കാൻ ഇത് സഹായിക്കും. കൂടാതെ നമ്മളിലുണ്ടാകുന്ന സ്ട്രസിന് കാരണമായ ഹോർമോണുകളുടെ അളവിനെ നിയന്ത്രിക്കുന്ന റൈബോഫ്ലേവിൻ കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്നതിനാൽ സ്ട്രസ് കുറയാനും കാരണമാകുന്നു. ഇവ തെയ്റോഡിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
മലബന്ധം ഇല്ലാതാക്കാൻ കുമ്പളങ്ങ നല്ലതാണ്. കൂടാതെ ശ്വാസകോശ രോഗങ്ങൾ പ്രതിരോധിക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യുന്നു. താരന് കാരണമാകുന്ന ഫംഗസുകളെ ഇല്ലാതാക്കാൻ കുമ്പളങ്ങ നല്ലതാണ്. ഉറക്കമില്ലായ്മ പരിഹിക്കുന്നതിന് ഇത് കഴിക്കുന്നതും നല്ലതാണ്