പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള 10 ഗുണങ്ങള്‍
|ശരീരത്തിൻറെ സൗന്ദര്യം നിലനിർത്താൻ മാത്രമല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാനും വ്യായാമം സഹായിക്കും
വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണമുള്ള ഒരു കാര്യമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വ്യായാമം. മാറിയ ജീവിത ശൈലിയിൽ വ്യായാമം ചെയ്യാൻ പലരും മടി കാണിക്കാറുണ്ട്. വലിയ ബില്ലുകളടച്ച് ഹോസ്പിറ്റലുകള്‍ കയറി ഇറങ്ങുന്നതിനെക്കാള്‍ ലാഭകരമാണ് ദിവസവും വ്യായാമം ചെയ്യുന്നതെന്ന് പലരും മറന്ന് പോകുന്നു. ശരീരത്തിൻറെ സൗന്ദര്യം നിലനിർത്താൻ മാത്രമല്ല ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാനും വ്യായാമം സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്
1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അർബുദം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.
2. മസിലുകളും എല്ലുകളും ബലപ്പെടും
3. ശരീരത്തിൻറെ സന്തുലിതാവസ്ഥയും സ്ഥിരതയും വർധിക്കും
4. ആരോഗ്യകരമായ ശരീരഭാരം തുടർന്നുകൊണ്ടുപോകാൻ സഹായിക്കും
5. ഊർജവും ആരോഗ്യവും വർധിപ്പിക്കും
6. എകാഗ്രത വർധിപ്പിക്കും
7. വിഷാദവും ഉത്കണ്ഠയും കുറക്കും
8. ഗുണമേന്മയുള്ള ഉറക്കം ലഭിക്കും
9. ലൈംഗിക ആരോഗ്യം വർധിപ്പിക്കും
10. സന്ധികളുടെയും അസ്ഥിബന്ധങ്ങളുടെയും ആരോഗ്യം വർധിപ്പിക്കും