Health
മലബന്ധം പൂർണമായി മാറാനുള്ള 10 ഭക്ഷണങ്ങൾ
Health

മലബന്ധം പൂർണമായി മാറാനുള്ള 10 ഭക്ഷണങ്ങൾ

Web Desk
|
28 July 2022 6:09 AM GMT

മലബന്ധം ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം

മലബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍, മോശപ്പെട്ട ജീവിത ശൈലി തുടങ്ങി പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാം. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്. മലബന്ധം ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

വെള്ളം ധാരാളം കുടിക്കുക. ഓരാ 25 കിലോക്കും 1 ലിറ്റര്‍ വെള്ളമെന്നാണ് കണക്ക്. 75 കിലോയുള്ള വ്യക്തിയാണെങ്കില്‍ ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിച്ചിരിക്കണം. രാവിലെ വെറുംവയറ്റില്‍ രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം മാറാന്‍ ഉത്തമമാണ്. പഴങ്ങള്‍,തവിടു കളയാത്ത അരി, ബെറി വര്‍ഗത്തില്‍ പെട്ട എല്ലാ പഴങ്ങളും മലബന്ധത്തിന് നല്ലതാണ്.

1. ഉണങ്ങിയ പ്ലം- 40 ഗ്രാം വീതം കഴിക്കുകയാണെങ്കില്‍ മൂന്നു ഗ്രാമോളം ഫൈബര്‍ നമ്മുടെ ശരീരത്തിലെത്തും. സ്ത്രീകളില്‍ 25 ഗ്രാമാണെങ്കില്‍ പുരുഷന്‍മാരില്‍ 45 ഗ്രാമിനടുത്ത് ഫൈബര്‍ വേണം. അങ്ങനെ മലബന്ധം പൂര്‍ണമായും മാറ്റാന്‍ സാധിക്കും.

2. ആപ്പിള്‍- ഒരു മീഡിയം ആപ്പിളില്‍ തന്നെ അഞ്ചു ഗ്രാമോളം ഫൈബറുണ്ട്. അത് മലബന്ധം തടയാന്‍ സഹായിക്കും. രാവിലെ ആപ്പിള്‍ കഴിക്കുന്നതാണ് നല്ലത്.

3. പിയര്‍- ഏകദേശം 150 മുതല്‍ 200 ഗ്രാമിന്‍റെ അടുത്ത് 5.5 വരെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

4.കിവി- 100 ഗ്രാം കിവിയില്‍ തന്നെ 3 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും മലബന്ധം തടയും

5. ഓറഞ്ച്- 150 ഗ്രാം ഓറഞ്ചില്‍ തന്നെ 4 ഗ്രാം ഫൈബര്‍ ഉണ്ട്. അതും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

6.ചീര- ഒരു ചെറിയ കപ്പ് ചീരയില്‍ 5 ഗ്രാമോളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലത്തോരന്‍ ഇതെല്ലാം നമുക്ക് കഴിക്കാവുന്നതാണ്.

7.ചിയ സീഡ്- ഫ്ലാക്സ് സീഡ് അഥവാ ചണവിത്തിനോട് രൂപസാദ്യശ്യമുള്ളതാണ് ചിയ സീഡ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ഇത് ദിവസവും 1, 2 ടേബിള്‍ സ്പൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

8.ഫ്ലാക്സ് സീഡ്- ഫൈബറുകളാല്‍ സമ്പുഷ്ടമാണ് ചണവിത്തുകള്‍. ദഹനത്തിന് ഏറെ ഉത്തമമാണ് ഇതിലെ ഫൈബറുകള്‍. ദഹനത്തിന് ഏറെ ഉത്തമമാണ് ഇതിലെ ഫൈബറുകള്‍. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലെ സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് ഇത്.

9.ഓട്സ്- കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല.ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ്. മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിക്കാനും സഹായിക്കും

10.തൈര്- ഇടയ്ക്കിടെ ആഹാരത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പുഴുങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും.

Related Tags :
Similar Posts