നടുവേദനക്ക് വീട്ടിലുണ്ട് പരിഹാരം
|ചിക്തസക്കായി പതിനായിരങ്ങള്‍ ചെലവഴിക്കുമ്പോള്‍ അതിനുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ടെന്നാണ് മറ്റൊരു വസ്തുത
ഇന്നത്തെ കാലത്ത് നടുവേദന ഇല്ലാത്തവര്‍ ചുരുക്കമാണ്. മിക്കവരുടെയും ജോലിയുടെ സ്വഭാവം തന്നെയാണ് നടുവേദന വര്‍ദ്ധിപ്പിക്കുന്നത്. ചിക്തസക്കായി പതിനായിരങ്ങള്‍ ചെലവഴിക്കുമ്പോള്‍ അതിനുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ടെന്നാണ് മറ്റൊരു വസ്തുത.
പച്ചക്കര്‍പ്പൂരത്തില്‍ അല്‍പം വെളിച്ചെണ്ണ തീര്‍ത്ത് അഞ്ച് മിനിറ്റ് ചൂടാക്കുക. തുടര്‍ന്ന് ഈ മിശ്രിതം ഒരു കുപ്പിയിലാക്കി ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് നടുഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഏത് കടുത്ത നടുവേദനയും പമ്പ കടക്കും. ചെറുചൂടുവെള്ളത്തില്‍ അല്പം യൂകാലിപ്‌റ്റസ് തൈലം ഒഴിച്ച് കുളിക്കുക. നടുവേദനക്കൊപ്പം ശരീരവേദനയും മാറും. കൂടുതല്‍ ഉന്‍മേഷം പ്രദാനം ചെയ്യുകയും ചെയ്യും. ടിവി കാണുന്ന സമയത്ത് ഇരിക്കുന്ന കസേരയില്‍ ഹോട്ട് വാട്ടര്‍ ബാഗ് വച്ചാലും ഗുണം ചെയ്യും.
കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കടുകെണ്ണ ഉപയോഗിച്ച് നടുഭാഗത്ത് മസാജ് ചെയ്യുക. ഇതിന് ശേഷം കുളിക്കാനായി ചൂടുവെള്ളം ഉപയോഗിക്കണം. ഒരു ഗ്ലാസ് ചെറു ചൂടുള്ള പാലില്‍ കുറച്ചു മഞ്ഞള്‍പ്പൊടി, രണ്ട്മൂന്ന് തുള്ളി തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുക. നടുവേദനക്ക് ആശ്വാസം ലഭിക്കും. ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നതും നല്ലതാണ്. ആയുര്‍വേദ എണ്ണ ഉപയോഗിച്ചും നടുഭാഗം മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.