Health
പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിയ്ക്കുന്നവര്‍ ജാഗ്രതൈപ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിയ്ക്കുന്നവര്‍ ജാഗ്രതൈ
Health

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിയ്ക്കുന്നവര്‍ ജാഗ്രതൈ

Jaisy
|
30 April 2018 3:16 PM GMT

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍ മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍

വെള്ളം കുടിക്കാതെ ജീവിക്കാന്‍ പറ്റുമോ...ഒരിക്കലുമില്ല അല്ലേ...വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. യാത്രകളിലും മറ്റും കൊണ്ടുപോകാന്‍ എളുപ്പമുള്ള പ്ലാസ്റ്റിക് ബോട്ടിലുകളാണ് വെള്ളം ശേഖരിക്കാന്‍ നാം ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ഷോപ്പുകളില്‍ നിന്നും വില കൊടുത്ത് വെള്ളം വാങ്ങും. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ശേഖരിച്ചുവച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കഴുകാതെ വച്ച പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍ മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

വിവിധതരം അടപ്പുകളുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്തത് പ്രശസ്തമായ ഒരു കായിക താരമാണ്. ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷമുള്ള പരിശോധനയില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം കുപ്പിയിലെ വെള്ളത്തില്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് പരീക്ഷണം നടത്തിയ ശസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

വെള്ളം സൂക്ഷിക്കാനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കുന്നതാവും ശരീരത്തിന് ഏറ്റവും ഉത്തമമെന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ വ്യക്തമാക്കുന്നു.

Similar Posts