അവധിക്കാലം ആഘോഷിക്കൂ...യാത്രകള്‍ ചെയ്യൂ...പ്രതിരോധ ശേഷി വര്‍ദ്ധിക്കും
|ഫ്രണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളദി എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
നാടും കാടും കടന്ന്, മലകള്‍ താണ്ടി യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പണ്ടത്തെപ്പോലെയല്ല ഇന്ന് ഒരു അവധി കിട്ടിയാല്‍ അപ്പോള്‍ തന്നെ ബാഗുമെടുത്ത് വണ്ടിയുമെടുത്ത് ഒരു കറക്കമാണ് ഏതെങ്കിലും ഒരു ഹില്‍ സ്റ്റേഷനിലേക്ക്, അല്ലെങ്കില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക്...ഇവന്‍, ഇവളെപ്പോഴും കറക്കമാണല്ലോ എന്നു കളിയാക്കുന്നവരോട് ഇനി മുതല്‍ ധൈര്യമായി ഒരു കാര്യം കൂടി പറഞ്ഞോളൂ...ഒരു യാത്ര കൊണ്ട് ഒരു ഒന്നൊന്നര പ്രതിരോധ ശേഷിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന്. സംഭവം സത്യമാണ്, അവധിക്കാലം ആഘോഷിക്കാന്‍ യാത്രകള്‍ ചെയ്യുന്നവരുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
യാത്രകള് ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നും അണുബാധക്കെതിരെ പൊരുതാന്‍ ശരീരത്തെ സജ്ജമാക്കുമെന്നും ലണ്ടനിലെ ക്യൂന്‍മേരി സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. പ്രകൃതി സുന്ദരമായ ചുറ്റുപാടിന് പ്രതിരോധശേഷിക്കാവശ്യമായ ടി സെല്ലുകളെ പ്രചോദിപ്പിക്കാന്‍ സാധിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളദി എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.