Health
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നാല് മാജിക് ഭക്ഷണങ്ങള്‍പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നാല് മാജിക് ഭക്ഷണങ്ങള്‍
Health

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നാല് മാജിക് ഭക്ഷണങ്ങള്‍

Jaisy
|
26 May 2018 12:38 PM GMT

ചില ഭക്ഷണസാധനങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ഒരു വിധം രോഗങ്ങളെയൊക്കെ പമ്പ കടത്താം

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയില്‍ കൂടി പോകുന്ന രോഗങ്ങള്‍ പോലും ശരീരത്തില്‍ കയറിക്കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. പ്രതിരോധ ശേഷിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം. ചില ഭക്ഷണസാധനങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധി വരെ ഒരു വിധം രോഗങ്ങളെയൊക്കെ പമ്പ കടത്താം.

കുരുമുളക്- സുഗന്ധവ്യഞ്ജനങ്ങളുടെ റാണി മാത്രമല്ല, കുരുമുളക് മികച്ച ഔഷധം കൂടിയാണെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ പ്രയോഗിക്കാനൊരു മടി മാത്രം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌.വിറ്റാമിന്‍ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്.രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്.കുരുമുളക് കാപ്പിയില്‍ ചേര്‍ത്തുകഴിയ്ക്കുന്നത് ഇത് രണ്ടിനെയും ഇല്ലാതാക്കും. കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും കുരുമുളക് മുന്‍പിലാണ്.കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് കുരുമുളക് ചെയ്യുന്നത്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു.മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും. ശരീരത്തിലെ വിഷാംശത്തെ പുറത്തുകളയാനും രക്തയോട്ടം സുഗമമാക്കാനും കുരുമുളക് സഹായിക്കും.

ഇഞ്ചിയും വെളുത്തുള്ളിയും- ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച് ജ്യൂസ് അടിച്ച് കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.

തുളസി- വല്ല പനിയോ ജലദോഷമോ വരുമ്പോള്‍ രണ്ട് മൂന്ന് തുളസിയില ഇട്ട് ഒരു കാപ്പി, അതങ്ങ് അകത്തു ചെന്നാല്‍ കിട്ടുന്ന ആശ്വാസം. ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. അതിന്റെ തണുത്ത പ്രഭാവം തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശ്വാസം പകരും.

മഞ്ഞളും തേനും- അലര്‍ജികള്‍ക്ക് നല്ലൊരു പരിഹാരമാണ് തേനും മഞ്ഞളും. വര്‍ഷങ്ങളായി ഇവ ഉപയോഗിക്കുന്നുണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കാനും സൌന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് ഇവ.

Similar Posts