Health
കുട്ടികള്‍ക്ക് കിട്ടുന്നത് അമ്മയുടെ ബുദ്ധിയാണെന്ന് ഗവേഷകര്‍കുട്ടികള്‍ക്ക് കിട്ടുന്നത് അമ്മയുടെ ബുദ്ധിയാണെന്ന് ഗവേഷകര്‍
Health

കുട്ടികള്‍ക്ക് കിട്ടുന്നത് അമ്മയുടെ ബുദ്ധിയാണെന്ന് ഗവേഷകര്‍

Aysha Jinan
|
29 May 2018 12:23 PM GMT

ബുദ്ധിപരമായ ജീനുകളെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സ്ത്രീകള്‍ക്കാണ് കഴിയുന്നത്.

കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി അമ്മയുടെ ജനിതഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍.. അച്ഛന് അതില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താന്‍ സാധിക്കില്ലെന്നും പഠനം.

ബുദ്ധിപരമായ ജീനുകളെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സ്ത്രീകള്‍ക്കാണ് കഴിയുന്നത്.. പുരുഷന്മാരില്‍ ഒരു എക്സ് ക്രോമസോം മാത്രമാകുമ്പോള്‍ സ്ത്രീകളില്‍ രണ്ട് എക്സ് ക്രോമസോമുള്ളതാണ് ഇതിന് കാരണം. മാത്രമല്ല, അച്ഛനില്‍ നിന്ന് പാരമ്പര്യമായി സ്വീകരിക്കപ്പെടുന്ന ജീനുകള്‍ സ്വയം നിര്‍ജ്ജീവമാക്കപ്പെടുന്നുണ്ടെന്നും ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്.

കണ്ടീഷന്‍ഡ് ജീനുകള്‍ എന്നറിയപ്പെടുന്ന ജീനുകള്‍ ചിലപ്പോള്‍ അമ്മയില്‍ നിന്നുള്ളതോ മറ്റു ചിലപ്പോള്‍ അച്ഛനില്‍ നിന്നുള്ളതോ മാത്രമാണ് കുഞ്ഞുങ്ങളില്‍ പ്രവര്‍ത്തിക്കുകയുള്ളൂ.. എന്നാല്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ കണ്ടീഷന്‍ഡ് ജീനുകള്‍ അമ്മയില്‍ നിന്നുള്ളതാണ് കുഞ്ഞുങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്..

ജനിതമാറ്റം വരുത്തിയ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് ഇത് തെളിഞ്ഞിട്ടുണ്ട്. മാതൃജീനുകള്‍ കൂടുതലായപ്പോള്‍ എലികള്‍ക്ക് വലിയ തലയും തലച്ചോറും വികസിച്ചുവന്നുവെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. അതേ സ്ഥാനത്ത് പുരുഷജീനായപ്പോള്‍ ചെറിയ തലച്ചോറും വലിയ ശരീരവുള്ള എലികളായിരുന്നു സൃഷ്ടിക്കപ്പെട്ടത്.

എലികളില്‍ കൂടാതെ തങ്ങളുടെ പഠനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനായി 14നും 22 നും ഇടയില്‍ പ്രായമുള്ള 12686 യുവാക്കളെക്കൂടി ഗവേഷകര്‍ നിരീക്ഷിച്ചു. 1994 മുതല്‍ മനുഷ്യരിലുള്ള ഈ പഠനത്തിലായിരുന്നു ഗവേഷകര്‍. അമ്മയുടെ ഐക്യൂ ആണ് ഇവരില്‍ കണ്ടെത്തിയത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ബുദ്ധിശക്തിക്ക് പിന്നില്‍ അമ്മയുടെ ജനിതപരമായ പ്രത്യേകതകള്‍ കൂടാതെ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക അടുപ്പവും കാരണമാകുന്നുണ്ടാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍. ഈ വൈകാരികമായ അടുപ്പമാണ് തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നതെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ലോകത്തിലേക്ക് ഇറങ്ങാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള സുരക്ഷിതത്വ ബോധവും, പ്രതിബദ്ധങ്ങളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസവും അമ്മയുമായുള്ള മാനസിക അടുപ്പം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു.

Similar Posts