ദിവസവും ഒരു മുട്ട കഴിച്ചാല്‍....?
|ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് മുട്ട
ആരോഗ്യത്തിന് മികച്ച ഭക്ഷണമാണ് മുട്ട. അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയായ മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനം. മുട്ട കഴിച്ചാല്‍ കൊളസ്ടോര്‍ കൂടുമെന്നതുകൊണ്ടാണ് പലരും മുട്ടയെ ഭക്ഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ ഒരിക്കലും കോളസ്ട്രോള്‍ കൂടുകയല്ല, കോളസ്ട്രോള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരള്‍ പ്രവര്‍ത്തിച്ചു അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.
ദിവസവും മുട്ട കഴിക്കുന്നത് മൂലം വിളര്‍ച്ച പോലെ ഉള്ള അസുഖങ്ങള്‍ കുറയ്ക്കുവാന്‍ സഹായകരമാകും. പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നതു കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. തിമിരം കുറയുവാനും ഇതു സഹായിക്കും. മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. സള്‍ഫര്‍, സിങ്ക് , വൈറ്റമിന്‍ എ, ബി 12 എന്നിവയടങ്ങിയതാണ് കാരണം.
ദിവസം എത്ര മുട്ട കഴിക്കണമെന്നതിന് പ്രത്യേകിച്ച പരിമിതികളൊന്നുമില്ലെന്ന് ബ്രീട്ടീഷ് ഡയറ്റിക് അസോസിയേഷനിലെ ഡയറ്റീഷ്യന്‍ ഡോ. ഫ്രാങ്ക് ഫിലിപ്സ് പറയുന്നു. എന്നിരുന്നാലും രണ്ട് മുട്ട കഴിക്കുന്നതാണ് ഉത്തമം. രണ്ട് പുഴുങ്ങിയ മുട്ടയോ പൊരിച്ച മുട്ടയോ കഴിച്ചാല്‍ 12 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് മുട്ട. മുട്ടക്കൊപ്പം ഓറഞ്ച് ജ്യൂസ് കഴിച്ചാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്തിനെ വലിച്ചെടുക്കാന്‍ സാധിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ഉത്കണ്ഠയേയും ടെന്‍ഷനേയും അകറ്റുന്നു.