അച്ഛന്മാരില് നിന്നും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പത്ത് ഗുണങ്ങള്‍
|പക്ഷെ ഉറക്കമില്ലായ്മ പോലെയുള്ള കുഴപ്പങ്ങൾ അച്ചന്മാർക്കുണ്ടെങ്കിൽ സൂക്ഷിക്കുക അതും കുഞ്ഞിനു വരാന്‍ സാധ്യതയുണ്ട
അല്ലെങ്കിലും അവന്, അവള് അച്ഛന്റെ തനിപകര്‍പ്പാ..ആ ചിരി കണ്ടില്ലേ അച്ഛനെ പറിച്ചു വച്ചതു പോലെയുണ്ട്. മോള് അമ്മയെപ്പോലെയാ..കണ്ണും മുടിയും എല്ലാം ഒരു പോലെ.. കുഞ്ഞുങ്ങളെക്കുറിച്ച് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നമ്മള് നടത്താറുണ്ട്. ഉറപ്പായും കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ പോലെയോ അമ്മയെ പോലെയോ തന്നെ ആയിരിക്കും, അതിന് സംശയമൊന്നുമില്ല. പക്ഷെ ഈ 10 ഗുണങ്ങൾ ഒരു കുഞ്ഞിന് അമ്മയെക്കാളേറെ അച്ഛനിൽ നിന്നു ലഭിക്കാനാണ് സാധ്യതയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
1 .കണ്ണിന്റെ നിറം
കുഞ്ഞിന്റെ അച്ഛനമ്മമാരില്‍ ഒരാളുടെ കണ്ണ് ബ്രൗൺ ആണെങ്കിൽ കുഞ്ഞിന്റെ കണ്ണുകളും അതേ നിറം തന്നെ ആകാൻ ആണു സാധ്യത. പക്ഷെ ഇപ്പോൾ അമ്മയുടെ കണ്ണ് ബ്രൗണും അച്ഛന്റെ കണ്ണ് നീലയും ആയാൽ കുഞ്ഞിന് അച്ഛന്റെ നീല കണ്ണുകൾ ആയിരിക്കും ലഭിക്കുന്നത്.
2 . ചുണ്ടുകൾ
ജനിക്കാൻ പോകുന്ന കുഞ്ഞു എങ്ങിനെ ആയിരിക്കും...അവന്റെ മുഖം, കണ്ണുകള്‍, മൂക്ക് എന്നിവയെല്ലാം..ആകാംക്ഷ കൊണ്ട് നമ്മള് കാത്തിരിക്കും. ആദ്യമൊന്നും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല.എന്നാല്‍ ചുണ്ടുകളുടെ കാര്യത്തില്‍ സംശയമൊന്നും വേണ്ട അത് അവന്റെ അച്ഛന്റേത് പോലെ തന്നെയായിരിക്കും.
3. തലമുടി
കുഞ്ഞിന്റെ കറുത്ത മുടി ആയിരിക്കുമോ, നീണ്ടതോ അതോ ചുരുണ്ടതോ ആയിരിക്കുമോ? ഇക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട. അച്ഛന്റെ മുടി പോലുള്ള മുടി ആയിരിക്കും കുഞ്ഞിനുണ്ടാവാൻ സാധ്യത. അവൾ, അവന് മുടി ഇല്ലാതെ ജനിക്കുകയാണെങ്കിൽ കൂടി പിന്നീട് വരുന്ന മുടിയിഴകൾ അങ്ങിനെ ആയിരിക്കും. എന്നാലും അച്ഛനിൽ നിന്നു ലഭിക്കുന്ന ജീനുകൾ തന്നെയാണ് കുഞ്ഞിന്റെ മുടിയുടെ നിറത്തിനെയും തരത്തിനെയും തീരുമാനിക്കുന്ന വലിയൊരു ഘടകം.
4 .നര്‍മ്മബോധം
ഒരു ജീനുകൾക്കും കുഞ്ഞുങ്ങളെ നർമ്മബോധവാന്മാർ ആക്കുന്നില്ല, അതു സമൂഹവുമായി ഇടപഴകുമ്പോൾ നമുക്കു കിട്ടുന്നൊരു കഴിവാണ്. മറിച്ചു നമ്മുടെ വ്യക്തിപരമായ കഴിവുകൾ വരുന്നത് ജീനുകള്‍ മൂലമാണ്, ഇതിൽ നർമ്മത്തോട് ചായ്വ് തോന്നിക്കുന്ന കഴിവും ഉൾപെടും. അതുകൊണ്ടു അച്ഛൻ തമാശകൾ പറയുമ്പോൾ, അച്ഛനെ നോക്കികൊണ്ട് തന്നെ അതു മനസ്സിലാക്കാൻ കുഞ്ഞിനു ഈ കഴിവുകൾ കൊണ്ട് കുഞ്ഞിന് സാധിക്കുന്നു.
5 . ഉറങ്ങുന്ന രീതി
കുഞ്ഞു ഉറക്കത്തിൽ തിരിയുകയും മറിയുകയും ചെയ്യാറുണ്ടോ? ഇതിനു കാരണം അച്ഛൻ തന്നെയാണ്. ഉറങ്ങുന്ന രീതികളും അച്ഛനിൽ നിന്നു തന്നെ ആണു കുഞ്ഞുങ്ങൾക്കു ലഭിക്കുന്നത്. ചിലപ്പോൾ അതു വളരെ നല്ല ആഴമേറിയ സമാധാനപരമായ ഉറക്കമായിരിക്കും, ഏതു ശബ്ദം കേട്ടാലും ഉണരാത്ത ഉറക്കം. പക്ഷെ ഉറക്കമില്ലായ്മ പോലെയുള്ള കുഴപ്പങ്ങൾ അച്ചന്മാർക്കുണ്ടെങ്കിൽ സൂക്ഷിക്കുക അതും കുഞ്ഞിനു വരാന്‍ സാധ്യതയുണ്ട്.
6. തൂക്കവും ഉയരവും
അച്ഛനു നല്ല പൊക്കം ഉണ്ടെങ്കിൽ കുട്ടിക്കും അത്രയും തന്നെ പൊക്കം വെക്കാനുള്ള സാധ്യതയുണ്ട്. ‘അമ്മ പൊക്കം കുറഞ്ഞിട്ടാണെങ്കിൽ കുട്ടിയുടെ പൊക്കം തീരെ കുറവല്ലെങ്കിലും അച്ഛന്റെ അത്രയും ഉണ്ടാകില്ല. ഇനി തൂക്കത്തിന്റെ കാര്യവും തീരുമാനിക്കുന്നത് അച്ഛനമ്മമാരുടെ ജീൻസ് തന്നെ ആണു. അച്ഛന്റെ തൂക്കം തന്നെ ആണു മിക്കപ്പോഴും കുഞ്ഞുങ്ങളുടെ തൂക്കത്തെയും സ്വാധീനിക്കുന്നത്.
7 .വിരലടയാളങ്ങൾ
ചിലപ്പോൾ അച്ഛന്റെയും കുഞ്ഞിന്റെയും വിരലടയാളങ്ങൾ തമ്മിൽ സാദൃശ്യം ഉണ്ടാകാം എന്നു മാത്രം, കാരണം ഒരു കാരണവശാലും ആർക്കും ഒരേപോലെയുള്ള വിരലടയാളങ്ങൾ ഉണ്ടാവില്ല. ചിലപ്പോൾ ശ്രദ്ധിച്ചാൽ മനസിലാകും അച്ഛന്റെയും കുഞ്ഞിന്റെയും കൈപ്പത്തിയിലുള്ള വരകൾ ഒരേപോലെ ആയിരിക്കും
8. മനോധൈര്യം
നിങ്ങളുടെ ഭർത്താവു റിസ്ക് എടുക്കാൻ താല്പര്യമുള്ള ഒരാളാണെങ്കിൽ ശ്രദ്ധിക്കുക നിങ്ങളുടെ കുട്ടിയും അങ്ങിനെ ആവാനാണ് സാധ്യത.
9.പല്ലിന്റെ ഘടന
കുട്ടിയുടെ അച്ഛനു പല്ലുകളില്‍ ദ്വാരമുണ്ടെങ്കില് കുട്ടിക്കും ഉണ്ടായേക്കാം. കുട്ടികൾക്ക് പല്ലുകളുടെ പ്രശ്നം കൂടുതൽ ഉണ്ടാവാൻ സാധ്യത അവരുടെ അച്ഛനും അതു ഉണ്ടാകുമ്പോൾ ആണു. പല്ലുകൾ തമ്മിൽ വിടവുകൾ ഉണ്ടാകുന്നതു പോലും ജനിതകമാണ്. പക്ഷെ നമുക്കു മുന്‍വിധിയോടുകൂടി കുട്ടിക്കും ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും എന്നു പറയാൻ കഴിയില്ല, എന്നാലും അച്ഛനു ഈ പറയുന്ന പ്രശനങ്ങൾ ഒക്കെ ഉണ്ടെങ്കിൽ കുഞ്ഞിനു അതു ഉണ്ടാവാനുള്ള സാധ്യത നമുക്കു തള്ളി കളയാനാവില്ല.
10. നുണക്കുഴി
കുഞ്ഞിന്റെ അച്ഛനു നുണക്കുഴികൾ ഉണ്ടെങ്കിൽ കുഞ്ഞിനും ചിലപ്പോൾ കവിളുകളിൽ ഉണ്ടാകും രണ്ടു കുഞ്ഞി കുഴികള്‍.
ഇവ കൂടാതെ അച്ഛന് ഭക്ഷണം കഴിക്കുന്ന രീതി, സ്പോര്‍ട്സില്‍ താല്പര്യമുള്ള ആളാണെങ്കില്‍ അത്, സാങ്കേതിക വിദ്യയിലുള്ള അറിവ് തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങളാണ്.