Health
രാവിലെ ഐസ്‌ക്രീം കഴിച്ചാല്‍ 
Health

രാവിലെ ഐസ്‌ക്രീം കഴിച്ചാല്‍ 

Web Desk
|
20 Jun 2018 4:02 PM GMT

ഐസ്‌ക്രീം ഇഷ്ടക്കാരെ സന്തോഷിപ്പിക്കുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്  

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വ്യത്യസ്ത ഫ്‌ളേവറുകളില്‍ ഇഷ്ടം കണ്ടെത്തുന്നവരാണ് ഒരോരുത്തരും. ചൂടുകാലത്ത് ഐസ്‌ക്രീമിനോടുളള ഇഷ്ടം വര്‍ധിക്കും. എന്നാല്‍ തണുപ്പ് കാലത്ത് എല്ലാവര്‍ക്കും അത് അത്ര രുചിക്കില്ല. ഐസ്‌ക്രീം ഇഷ്ടക്കാരെ സന്തോഷിപ്പിക്കുന്നൊരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബ്രേക്ക് ഫാസ്റ്റിന് ഐസ്‌ക്രീം കഴിച്ചാല്‍ ആള് സ്മാര്‍ട്ട് ആകുമെന്നാണ് പുതിയ കണ്ടെത്തല്‍. ജപ്പാനില്‍ നിന്നാണ് പഠനം. രാവിലെ ഐസ്‌ക്രീം കഴിച്ചാല്‍ ഒരാളുടെ മാനസിക പ്രകടനത്തെ അഭിവൃദ്ധിപ്പെടുത്തുമെന്നാണ് പഠനം പറയുന്നത്. ജപ്പാന്‍ തലസ്ഥാനമായ ടോകിയോവിലെ ക്യോറിന്‍ സര്‍വകലാശാലയാണ് റിസര്‍ച്ചിന് പിന്നില്‍. ഒരു വിഭാഗം ആളുകളെ തെരഞ്ഞെടുത്തായിരുന്നു പഠനം. ഇവരില്‍ ചിലരോട് രാവിലെ ഐസ്‌ക്രീം കഴിക്കാനും മറ്റുള്ളവരോട് കഴിക്കാതിരിക്കാനും ആവശ്യപ്പെട്ടു.

ഐസ്‌ക്രീം കഴിച്ചവരില്‍ ഒരാവശ്യത്തിനോടുളള പ്രതികരണം വേഗത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. അതുപോലെ മറ്റു കാര്യങ്ങളിലും. അതേസമയം ഐസ്‌ക്രീമില്‍ ഇത്തരത്തില്‍ ഉത്തേജിപ്പിക്കുന്ന ഘടകം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ സര്‍വകലാശാല. ഐസ്‌ക്രീമിലെ ഗ്ലൂകോസാണ് എനര്‍ജി നല്‍കുന്നതാണ് ഇൌ പഠനത്തെ വിശകലനം ചെയ്തവര്‍ പറയുന്നത്. അത് തലച്ചോറിനെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നാണ് ഇവരുടെ പക്ഷം.

Related Tags :
Similar Posts