അസുഖത്തില്‍ നിന്ന് രക്ഷ വേണോ; സുരക്ഷിത ഭക്ഷണമെന്താണെന്ന് അറിയാം
|ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്ന മാര്‍ഗ രേഖയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
ജീവിതശൈലി രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്ന മാര്‍ഗ രേഖയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2015 ല്‍ കേരളത്തിലാണ് മാര്‍ഗ രേഖ ആദ്യം പുറത്തിറക്കിയിരുന്നത്.
ഭക്ഷണത്തില്‍ നിന്ന് അല്‍പം ഉപ്പും, പഞ്ചസാരയും കൊഴുപ്പും കുറച്ചാല്‍ രാജ്യത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറിയ പങ്കും ഇല്ലാതാക്കാനാകും എന്നാണ് ഐഎംഎ പറയുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള മാര്‍ഗരേഖ സംഘടന തയ്യാറാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചാല്‍ മാര്‍ഗ രേഖ പുറത്തിറക്കും.
മാംസാഹാരം കഴിയുന്നതും കുറയ്ക്കണം, എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. അരിഭക്ഷണങ്ങള്‍ക്ക് പകരം പരമാവധി പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും ഭക്ഷണ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
മാര്‍ഗ രേഖയൊരുക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യരംഗത്തെ എല്ലാ സംഘടനകളില്‍ നിന്നും ഐഎംഎ വിവരശേഖരണം നടത്തും. പദ്ധതിയുമായി ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന വിവിധ കമ്പനികള്‍ സഹകരിക്കാം എന്നു പറഞ്ഞിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.
2015 ല്‍ കേരളത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്.