Health
സൌന്ദര്യവര്‍ധകവസ്തുക്കളുടെ ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പഠനം
Health

സൌന്ദര്യവര്‍ധകവസ്തുക്കളുടെ ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് പഠനം

Web Desk
|
14 Sep 2018 6:41 AM GMT

സൗന്ദര്യവർധക വസ്തുക്കളിലെ രാസവസ്തുക്കള്‍ മനുഷ്യരിലെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

സൌന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഉപയോഗം മനുഷ്യരിലെ ഹോർമോണുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം. സൗന്ദര്യവർധക വസ്തുക്കളിലെ രാസവസ്തുക്കള്‍ മനുഷ്യരിലെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

18 വയസിനും 44 വയസ്സിനും ഇടയിലുള്ള 143 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ നിന്നും ശേഖരിച്ച 509 മൂത്രസമ്പിളുകളിലായിരുന്നു പഠനം. വന്ധ്യതയ്ക്ക് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ഇതില്‍ സൌന്ദര്യവര്‍ധക ഉത്പന്നങ്ങളുപയോഗിക്കുന്നവരുടെ പരിശോധനാ സാമ്പിളുകളില്‍ കണ്ടെത്തി.

ക്രമം തെറ്റിയ ആര്‍ത്തവത്തിനും ഒരു പരിധിവരെ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. ഒരുപക്ഷേ, ഇത്തരം ഉത്പന്നങ്ങളുടെ അമിതോപയോഗം സ്തനാര്‍ബുദത്തിന് വരെ കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Related Tags :
Similar Posts