Health
കുഞ്ഞിന് കൊടുക്കാൻ പാടില്ലാത്ത 10 തരം ഭക്ഷണങ്ങൾ
Health

കുഞ്ഞിന് കൊടുക്കാൻ പാടില്ലാത്ത 10 തരം ഭക്ഷണങ്ങൾ

Web Desk
|
19 Sep 2018 2:35 AM GMT

കുട്ടിയുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് ശിശുരോഗ വിദഗ്ദ്ധര്‍ക്ക് വേറിട്ട അഭിപ്രായങ്ങളാണുള്ളത്. നമ്മള്‍ കാലങ്ങളായി പിന്തുടരുന്ന ചില രീതികള്‍ വേറെയും. 

കുഞ്ഞ് ഉണ്ടാവുമ്പോഴെ അവരുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് മിക്ക മാതാപിതാക്കള്‍ക്കും ടെന്‍ഷനാണ്. ആറ് മാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പാലില്ലാത്ത അമ്മമാര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. കുഞ്ഞിന്റെ വിശപ്പകറ്റാന്‍ പലപ്പോഴും ലാക്ടോജന്‍ പോലുള്ളവയെ ആശ്രയിക്കാറാണ് പതിവ്.

കുട്ടിയുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് ശിശുരോഗ വിദഗ്ദ്ധര്‍ക്ക് വേറിട്ട അഭിപ്രായങ്ങളാണുള്ളത്. നമ്മള്‍ കാലങ്ങളായി പിന്തുടരുന്ന ചില രീതികള്‍ വേറെയും. എന്നാല്‍ താഴെപ്പറയുന്ന ഭക്ഷണങ്ങള്‍ ഒരിക്കലും കുട്ടികള്‍ക്ക് കൊടുക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

1. കൊഴുത്ത പാൽ

ലാക്ടോസും പാൽ പ്രോട്ടീനും കുട്ടികളിൽ അലർജി ഉണ്ടാക്കുവാനും ചിലപ്പോൾ ദഹനക്കുറവിനു കാരണമാവുകയും ചെയുന്നു. പശുവിൻ പാലിലുള്ള അമിതമായുള്ള ധാതുക്കൾ, പ്രോട്ടീൻ, സോഡിയം എന്നിവ കുട്ടികൾക്കു പെട്ടന്ന് ദഹിക്കാൻ പറ്റാത്തവയാണ്. അതേസമയം, തൈരും ചീസും പ്രേത്യേകം പ്രോസസ്സ് ചെയുന്നതിനാൽ എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. ഒരു വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് പശുവിന്‍ പാൽ കൊടുത്തു തുടങ്ങാം.

2. നിലക്കടല, കശുവണ്ടി

4 വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ചവയ്ക്കാൻ പ്രയാസമായതിനാൽ, നിലക്കടല പോലുള്ള പരിപ്പുകള്‍ ചിലപ്പോൾ ശ്വാസംമുട്ടലിനു വരെ വഴിയൊരുക്കും. അലർജിക്കും ഇത് കാരണമായേക്കാം.

3. അസിഡിക് പഴങ്ങൾ

ഇവ അലർജിയുണ്ടാക്കില്ലെങ്കിലും ചര്‍മ്മത്തില്‍ തിണര്‍പ്പും അസിഡിറ്റി കാരണമായുള്ള ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. ഒരല്പം നാരങ്ങാ നീരോ പൈനാപ്പിൾ ജ്യൂസോ ഭക്ഷണത്തിൽ കലർത്തുന്നതിൽ കുഴപ്പമില്ല, എന്നാൽ ഈ ഫലങ്ങൾ മുഴുവനായി മുറിച്ചു നൽകരുത്. തക്കാളി പോലുള്ള ഫലങ്ങളും അസിഡിറ്റി ഉളവാക്കുന്നതാണ്.

4. സ്ട്രോബെറി

സ്ട്രോബറികൾ കുട്ടികൾക്ക് നൽകിയാൽ അവരിൽ അലർജിയുളവാകാൻ കാരണമാകുന്നു. എന്നാല്‍ ആറ് മാസത്തിന് ശേഷം നല്‍കാം.

5. തേൻ

ക്ലോസ്റിഡിയം ബോട്ടിലിയം എന്ന ബീജകോശം ഉൽപാതിപ്പിക്കുന്ന അണുജീവി പ്രകൃതിയിൽ സാധാരണയായി കാണപ്പെടുന്നവയാണ്, അതിനാൽ തേനിൽ ഇവ അടങ്ങുവാനും ഇത് പിന്നീട് കുട്ടികളിൽ ബോട്ടിലിസത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഒരു മുതിർന്ന വ്യക്തിയുടെ ആമാശയത്തിനു ഈ ബീജങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകും, എന്നാൽ ഒരു കുഞ്ഞിന്റെ ആമാശയത്തിനു ഇവയുടെ വളർച്ചയെ ചെറുത്തു നിൽക്കാൻ സാധിക്കാത്തതിനാൽ ഇവ വളർന്നു അപകടകരമായ ടോക്സിനുകൾ ഉത്പാദിപ്പിക്കുന്നു. ഒരു വയസിന് ശേഷം തേന്‍ നല്‍കാവുന്നതാണ്.

6. മുട്ടയുടെ വെള്ള

മിക്ക പീഡിയാട്രീഷൻസും അത്യാവശ്യം പ്രായമായ കുഞ്ഞുങ്ങൾക്ക് ബേക്ക് ചെയ്‌ത മുഴുവൻ മുട്ട അടങ്ങുന്ന ആഹാരം നല്കുന്നതിൽ കുഴപ്പമില്ല എന്ന് പറയുന്നവരാണ്. പക്ഷെ മുട്ടയുടെ മഞ്ഞയും വെള്ളയും പൂർണ്ണമായി വേവിച്ചെന്നു ഉറപ്പുവരുത്തുക, കാരണം ഇവ സാൽമൊണല്ല അണുബാധകൾക്ക് വഴിയൊരുക്കുകയും അതുമൂലം കുഞ്ഞുങ്ങളിൽ ഡയറിയ ഉണ്ടാവുകയും ചെയ്യും. ഒരു വയസിന് ശേഷം മുട്ടയുടെ വെള്ള കൊടുക്കാം.

7. കട്ടിയായ പച്ചക്കറികൾ

ക്യാരറ്റ്സ്, പഴങ്ങളുടെ മുഴുവൻ കഷ്ണങ്ങൾ, മുന്തിരിപ്പഴം, പ്ലം തുടങ്ങിയവ കുട്ടികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കും. പച്ചകറികൾ നന്നായി വേവിച്ച ശേഷം അര ഇഞ്ച് മാത്രം വലുപ്പമുള്ള കഷ്ണങ്ങളാക്കി മുറിച്ചു നൽകുക, പഴങ്ങൾ ചെറിയ ചവയ്ക്കാൻ പറ്റുന്ന വലുപ്പത്തിൽ നൽകുക. കൊടുക്കാൻ അനുയോജ്യമായ സമയം:6 മാസത്തിനു ശേഷം.

8. മീൻ

കുടുംബത്തിൽ മീൻ മൂലമുള്ള അലർജികൾ സാധാരണമാണെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ പരമാവധി ഇതിൽ നിന്നും മാറ്റി നിർത്തുക(പ്രേത്യേകിച്ച് ചെമ്മീൻ പോലുള്ള തോടുള്ള മീനുകൾ).നിങ്ങളുടെ കുഞ്ഞിനുവേണ്ടി ഒരു ഇച്ഛാനുസൃത പ്ലാൻ തയ്യാറാക്കുന്നതിനായി ഡോക്ടറോട് സംസാരിക്കുക. കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം.

9. പഞ്ചസാര

പഞ്ചസാര നിങ്ങളുടെ കുഞ്ഞിന് നൽകാതിരിക്കുന്നതാണ് നല്ലത്. ചെറിയ തോതിൽ നൽകാൻ കഴിയും, എന്നാൽ അമിതമായാൽ കുഞ്ഞിന്റെ പല്ലിനു ക്ഷയം ഉണ്ടാകും. മധുരമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിൽ തെറ്റില്ല. കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം.

10. ഒട്ടിപ്പിടിക്കുന്ന ഭക്ഷണം

ഒട്ടിപ്പിടിക്കുന്ന ഭക്ഷണം കുട്ടികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കും. ശർക്കര, ജാം, കാൻഡി തുടങ്ങിയവ നിങ്ങളുടെ കുട്ടിയുടെ തൊണ്ടയിൽ തങ്ങിനിൽക്കും.

Related Tags :
Similar Posts