Health
സങ്കടം മറക്കാനായി മദ്യപാനം അരുത്, കാരണം...
Health

സങ്കടം മറക്കാനായി മദ്യപാനം അരുത്, കാരണം...

Web Desk
|
19 Sep 2018 7:22 AM GMT

സങ്കടം മറക്കാനായി മദ്യപിക്കുന്ന വിഷാദ രോഗികള്‍ ശ്രദ്ധിക്കുക, ആ ശീലം ജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

ലോകത്ത് അഞ്ച് പേരില്‍ ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്നാണ് കണക്ക്. അടുത്ത കാലത്ത് വിഷാദരോഗികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സങ്കടം മറക്കാനായി മദ്യപിക്കുന്ന വിഷാദ രോഗികള്‍ ശ്രദ്ധിക്കുക, ആ ശീലം ജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

പലരും വിഷാദത്തിനുള്ള സ്വയം ചികിത്സക്കിടെ സ്വയം നിര്‍ദേശിക്കുന്ന 'മരുന്നാ'ണ് മദ്യം. മൂന്നിലൊന്ന് വിഷാദരോഗികളും മദ്യത്തില്‍ അഭയം കണ്ടെത്തുന്നവരാണെന്നാണ് പഠനം പറയുന്നത്. സങ്കടങ്ങളിലും ആകുലതകളിലും താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ മദ്യത്തിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വിഷാദരോഗികളില്‍ മദ്യം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

മദ്യം താല്‍ക്കാലികമായി മാനസിക പിരിമുറുക്കം കുറച്ചേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരളിന് മാത്രമല്ല തലച്ചോറിനും ദോഷകരമാണ്. വിഷാദത്തിന്‍റെ തീവ്രത കൂടാന്‍ മദ്യം കാരണമാകും. ഓര്‍മനഷ്ടം, വിഭ്രാന്തി, മതിഭ്രമം തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. വിഷാദത്തെ മറികടക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ മദ്യപിക്കുന്നതും ദോഷകരമാണ്. മദ്യത്തിന്‍റെ അംശം മരുന്നുകള്‍ ശരിയായ രീതിയില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയും. അതിനാല്‍ വിഷാദരോഗികള്‍ മദ്യപാനം ശീലം ഉപേക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

Similar Posts