Health
ബാര്‍ബിക്യൂ പ്രേമിയാണോ ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
Health

ബാര്‍ബിക്യൂ പ്രേമിയാണോ ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...

Web Desk
|
1 Oct 2018 7:07 AM GMT

പരമ്പരാഗത രീതിയില്‍ പാകംചെയ്യുന്ന ഇറച്ചി കഴിക്കുന്നവരിലുള്ളതിനേക്കാള്‍ വിറകും കനലും ഉപയോഗിച്ച് പാകം ചെയ്യുന്ന ബാര്‍ബിക്യൂ ഭക്ഷണം കഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ 

ഇന്ന് ഏറെ പ്രചാരമുള്ള ഫാസ്റ്റ് ഫുഡാണ് ബാര്‍ബിക്യൂ. എണ്ണയില്‍ വറുക്കാതെ കനലില്‍ ചുട്ടെടുക്കുന്ന ഇറച്ചി. എണ്ണ അധികമില്ലാത്തതു കൊണ്ട് ഇത് ആരോഗ്യത്തിന് നല്ലതാണെന്ന ചിന്തയാണ് പലരെയും ബാര്‍ബിക്യൂ പ്രേമികളാക്കുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ബാര്‍ബിക്യൂ ഭക്ഷണം ആരോഗ്യത്തിന് ഹാനികരം ആണെന്നാണ്. വിറകിന്‍റെയും കനലിന്‍റെയും ചൂടും പുകയുമടിച്ച് പാകം ചെയ്യപ്പെടുന്ന ബാര്‍ബിക്യൂ കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്കും, അമിതമായി കഴിച്ചാല്‍ മരണത്തിനും വരെ കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പരമ്പരാഗത രീതിയില്‍ പാകംചെയ്യുന്ന ഇറച്ചി കഴിക്കുന്നവരിലുള്ളതിനേക്കാള്‍ വിറകും കനലും ഉപയോഗിച്ച് പാകം ചെയ്യുന്ന ബാര്‍ബിക്യൂ ഭക്ഷണം കഴിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ 36 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വിറകും കനലും കത്തുമ്പോള്‍ പുറത്തേക്കു വമിക്കുന്ന പുകയിലും മറ്റും അടങ്ങിയ 'വിഷവാതകങ്ങള്‍' ഭക്ഷണത്തിലേക്ക് നേരിട്ട് കയറിക്കൂടുന്നതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.

Similar Posts