കഞ്ഞിവെള്ളം വെറും ‘കഞ്ഞിയല്ല’; മുടിക്കും ചര്‍മ്മത്തിനും ഉത്തമം
|ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി ചര്‍മ്മം മൃദുവാകും. കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്
കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് മലയാളികളോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ല. ദാഹശമനിയായും പല മരുന്നുകള്‍ക്കും കൂട്ടായും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഞ്ഞിവെള്ളം സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന കാര്യം പലര്‍ക്കും അറിവുണ്ടാവില്ല.
ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ ആദ്യകാലം തൊട്ടെ കഞ്ഞിവെള്ളത്തിന്റെ സൌന്ദര്യ ഗുണങ്ങള്‍ കണ്ടെത്തിയിരുന്നു, കഞ്ഞിവെള്ളത്തില്‍ കുളിക്കുക എന്നത് ഇവരുടെ പതിവായിരുന്നു. മുടിക്കും ചര്‍മ്മത്തിനുമെല്ലാം വളരെയധികം നല്ലതാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ എ,ബി, അമിനോ ആസിഡ്, ധാതുക്കള്‍ എന്നിവ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി ചര്‍മ്മം മൃദുവാകും . കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.
മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ദ്ധിക്കും. മുടി വളര്‍ച്ചക്കും നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം.