Health
യുദ്ധത്തെക്കാള്‍ ആളുകളെ കൊന്ന ആത്മഹത്യകള്‍ 
Health

യുദ്ധത്തെക്കാള്‍ ആളുകളെ കൊന്ന ആത്മഹത്യകള്‍ 

Web Desk
|
5 Oct 2018 6:01 AM GMT

2016 ല്‍ യുദ്ധം, ഏറ്റുമുട്ടല്‍, ഭീകരപ്രവര്‍ത്തനം എന്നിവയിലൂടെ മരിച്ചവരുടെ എണ്ണം 390794 ആയിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ‍‍ഞെട്ടിക്കുന്നതാണ്. 817148 പേര്‍.

പ്രതിവര്‍ഷം യുദ്ധം, ഏറ്റുമുട്ടല്‍, ഭീകരപ്രവര്‍ത്തനം എന്നിവയിലൂടെ ജീവഹാനി സംഭവിക്കുന്നവരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുന്നു.

2016 ല്‍ യുദ്ധം, ഏറ്റുമുട്ടല്‍, ഭീകരപ്രവര്‍ത്തനം എന്നിവയിലൂടെ മരിച്ചവരുടെ എണ്ണം 390794 ആയിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ‍‍ഞെട്ടിക്കുന്നതാണ്. 817148 പേര്‍.

ആഗോള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മരണനിരക്കില്‍ വ്യതിയാനമുണ്ട്. ഇന്ത്യ, യു. കെ, അമേരിക്ക എന്നിവിടങ്ങളില്‍ ഉള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും. 2015 ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (NCRB) കണക്കുപ്രകാരം 1.33 ലക്ഷം ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 42088 പേര്‍ സ്ത്രീകളാണ്.

വിഷാദം, സമ്മര്‍ദ്ദം തുടങ്ങി ധാരാളം കാരണങ്ങളാണ് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളാണ് മുവെമ്പര്‍ ഫൌണ്ടേഷന്‍ , സീറോ സൂയ്സെഡ് അലയന്‍സ് (ZSA) എന്നിവ.

Similar Posts