വിളര്‍ച്ച, രക്തസമ്മര്‍ദ്ദം; ഉണക്കമുന്തിരിയിലുണ്ട് പരിഹാരം
|ഉണക്കമുന്തിരിയുടെ അഞ്ച് ഗുണങ്ങള്‍ അറിയാം
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണമേന്മയില്‍ വമ്പനാണ് ഉണക്കമുന്തിരി. നാര്, വൈറ്റമിന്‍, ധാതുലവണങ്ങളാല്‍ സമ്പന്നമാണിവ. കൂടാതെ അതിലെ പഞ്ചസാരയും കലോറിയും ദഹനത്തിന് സഹായിക്കുന്നു. അയണ്‍ കൊണ്ട് സമ്പന്നമായ ഇവ എല്ലിനും പല്ലിനും ബലം നല്‍കുന്നു. കേക്ക്, കുക്കീസ്, മഫ്ഫിന്‍സ് തുടങ്ങിയ വിഭവങ്ങളില്‍ ഉണക്കമുന്തിരിക്ക് പ്രത്യേകം സ്ഥാനം തന്നെയുണ്ട്.
ഉണക്കമുന്തിരിയുടെ അഞ്ച് ഗുണങ്ങള്‍
1. രക്തസമ്മര്‍ദ്ദം കുറക്കുന്നു.
അമേരിക്കയിലെ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 61 ാമത് വാര്‍ഷിക ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പറയുന്നതിങ്ങനെ, ദിവസവും മൂന്നു നേരം ഒരുപിടി ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറക്കാനാകുമെന്ന്. മറ്റ് സ്നാക്ക്സുകള്‍ കഴിക്കുന്നതിനു പകരം ഉണക്കമുന്തിരി ശീലമാക്കുന്നവര്‍ക്ക് മുന്തിരിയിലടങ്ങിയ അമിത അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ സഹായിക്കുന്നു.
2. വിളര്‍ച്ച തടയുന്നു
അയേണും വൈറ്റമിന്‍ ബി- കോംപ്ലക്സും കൊണ്ട് സമ്പന്നമാണ് ഉണക്കമുന്തിരി. ദിവസവും ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നതിലൂടെ ഇവയിലടങ്ങിയ കോപ്പര്‍ പുതിയ രക്തകോശങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. ഇതിലൂടെ വിളര്‍ച്ചയെ തടയാനാകും.
3. ബലമുള്ള എല്ലിനും പല്ലിനും
അരക്കപ്പ് ഉണക്കമുന്തിരിയില്‍ 36 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലിന്‍റെയും പല്ലിന്‍റെയും ബലത്തിന് കാല്‍സ്യം അത്യന്താപേക്ഷിതമാണ്. മാത്രമല്ല, മുന്തിരിയിലടങ്ങിയ ബോറോണ്‍ എന്ന പദാര്‍ത്ഥം എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്.
4. പനി മാറാന്‍
ഉണക്കമുന്തിരിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബയോട്ടിക്ക്, ആന്‍റി ടോക്സിക്കല്‍ മൂലകങ്ങള്‍ ശരീരത്തിലെ അണുബാധയെ തടയുന്നു. തന്മൂലം ചൂട് കുറയുകയും ചെയ്യുന്നു.
5. മലബന്ധം നീക്കുന്നു
ഫൈബറുകളുടെ കലവറയാണ് ഉണക്കമുന്തിരി. ഫൈബറാകട്ടെ ദഹനത്തിന് സഹായിക്കുന്ന പദാര്‍ത്ഥവും. കൂടാതെ ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പിനെ നിയന്ത്രിക്കുന്നു.