Health
എന്നും തുളസിച്ചായ കുടിച്ചാല്‍
Health

എന്നും തുളസിച്ചായ കുടിച്ചാല്‍

Web Desk
|
8 Oct 2018 7:30 AM GMT

തുളസിച്ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തും.തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും.

കണ്ടാല്‍ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വന്‍മരമാണ് തുളസി. പല അസുഖങ്ങള്‍ മാറാനും നമ്മള്‍ തുളസിയില ഉപയോഗിക്കാറുണ്ട്. തുളസി ഇല കൊണ്ടുള്ള ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്.

തുളസിച്ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തും. തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും. ശരീരത്തിന്റെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയം കൂടിയാണിത്. കൂടാതെ ഈ പാനീയത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ശരീരഭാരം നിയന്ത്രിക്കുവാനും തുളസി ചായ നല്ലതാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, നാരങ്ങ എന്നിവ ശരിയായ ദഹനത്തിന് സഹായിക്കുന്നു. തുളസിചായ പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കും. തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്താൽ തുളസി ചായ തയ്യാറാക്കാം.

Similar Posts