Health
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും അകറ്റാം..
Health

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും അകറ്റാം..

Web Desk
|
9 Oct 2018 1:43 PM GMT

ദിവസവും മിതമായ അളവിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ബീറ്റ്റൂട്ട് ഒരു മാന്ത്രിക ഘടകമല്ല, പക്ഷേ നിങ്ങളുടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കുന്ന ഗുണങ്ങളുണ്ട് ബീറ്റ്റൂട്ടിന്. അയണിന്റെ ഏറ്റവും നല്ല ഉറവിടമാണ് ബീറ്റ്റൂട്ട്. വൈറ്റമിൻ എ, സി, കെ, ആൻറിഓക്സിഡൻറുകൾ, ബീറ്റ കരോട്ടിൻ, പോളിഫീനോൾസ് തുടങ്ങിയ അവശ്യ പോഷകങ്ങളെല്ലാം അടങ്ങിയ ബീറ്റ്റൂട്ട് ആരോഗ്യഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. കറിയാക്കിയും ജ്യൂസായും ബീറ്റ്റൂട്ട് കഴിക്കാം. എന്നാല്‍ ഔഷധഗുണങ്ങള്‍ നഷ്ടപ്പെടാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ദിവസവും മിതമായ അളവിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകളുടെ സാന്നിധ്യം രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നതിനാലാണ് ഇതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജേണല്‍ ഓഫ് ഫിസിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്.

ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

  • ബീറ്റ്റൂട്ട് കഴിക്കുന്നത് ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കിയാല്‍ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാം.
  • പേശീ ക്ഷതം സംഭവിച്ചത് വീണ്ടെടുക്കാന്‍ ബീറ്റ്റൂട്ട് സഹായിക്കും.
  • ഊർജ്ജ നഷ്ടം നികത്താൻ സഹായിക്കും എന്നതിനാല്‍ വ്യായാമശേഷം കുടിക്കാവുന്ന ഉചിതമായ പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്.
  • ശരീരത്തില്‍ കായികമായ അധ്വാനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും.
  • ബീറ്റ്റൂട്ട് രക്തത്തിനും നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
  • ബീറ്റ്റൂട്ട് ചർമ്മത്തിന് തിളക്കം നല്‍കുകയും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Similar Posts