വില്ലന്‍ ബി.പി.എ
|ഡപ്പികള്, കന്നാസ്, സ്ത്രീകള്‍ക്കായി വരുന്ന ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങള്, ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍, കണ്ണടകള്‍, പല്ല് അടക്കാനുപയോഗിക്കുന്ന ഉല്പന്നങ്ങള് ഇവയിലെല്ലാം ബി.പി.എ അടങ്ങിയിരിക്കുന്നു.
എന്താണ് ബി.പി.എ ?
വ്യാവസായികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് ബി.പി.എ അഥവാ ബിസ്ഫിനോള്‍ - എ. ടിന് ഫുഡ് വരുന്ന പെട്ടികള്‍, ശുചീകരണ ഉല്പന്നങ്ങള് എന്നിവയില്‍ ഈ രാസവസ്തു കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നു.
1890ലാണ് ഇത് കണ്ടുപിടിക്കപ്പെടുന്നത്. ഇതിന്റെ കൂടെ മറ്റ് രാസവസ്തുക്കള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ദൃഢവും പൂര്‍വ്വ സ്ഥിതിയിലാകാന്‍ കഴിവുമുള്ള പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക്ക് നിര്‍മ്മിക്കാമെന്ന് 1950ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
പ്ലാസ്റ്റിക് ഡപ്പികള്, കന്നാസ്, സ്ത്രീകള്‍ക്കായുള്ള ആരോഗ്യ സംരക്ഷണ ഉല്പന്നങ്ങള്, തെര്‍മ്മല്‍ പ്രിന്റിംഗിലൂടെ വരുന്ന റെസീപ്റ്റുകള്‍, സി.ഡി, ഡി.വി.ഡി, ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍, കണ്ണടകള്‍, കായിക ഉപകരണങ്ങള്‍, പല്ല് അടക്കാനുപയോഗിക്കുന്ന ഉല്പന്നങ്ങള് ഇവയിലെല്ലാം ബി.പി.എ അടങ്ങിയിരിക്കുന്നു. മുഖ്യമായും ടിന്നുകളുടെയും കണ്ടെയ്നറുകളുടെയും ഉള്‍വശത്ത് ഈ രാസവസ്തു പൂശുന്നതുകൊണ്ട് പൊട്ടാതിരിക്കാനും വിള്ളലുണ്ടാവാതിരിക്കാനും സഹായിക്കുന്നു എന്നൊരു മേന്മയെ ഇതിനുള്ളു.
ഇതിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്ന് ബി.പി.എ പിന്‍വലിക്കുകയും പകരം ബിസ്ഫിനോള്‍-എസ്, ബിസ്ഫിനോള്‍ - എഫ് എന്നിവ കണ്ടെത്തിയെങ്കിലും ഇവക്കും ബി.പി.എയുടെതിന് സമാനമായ ദോഷങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് ഉല്പന്നങ്ങളില് റീസൈക്ലിങ്ങ് 3,7 എന്നോ പി.സി എന്നോ എഴുതിയിട്ടുണ്ടെങ്കില്‍ അതില്‍ ബി.പി.എ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ബി.പി.എ ശരീരത്തില്‍ എങ്ങനെ പ്രവേശിക്കുന്നു
ടിന് ഫുഡ്, ജ്യൂസ്കാനുകള്, കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങള് വരുന്ന കുപ്പികള്‍ ഇവയിലാണ് കൂടുതലായും ബി.പി.എ പൂശാറുള്ളത്. ടിന്നുകളില്‍ വരുന്ന സൂപ്പ് നിരന്തരമായി കുടിക്കുന്ന ഒരാളുടെ മൂത്രത്തില്‍ ബി.പി.എ യുടെ അളവ് 1221 ശതമാനം കൂടുതലായിരിക്കും.
ബി.പി.എ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത, നവജാത ശിശുക്കളിലെ ശാരീരിക മാനസിക വൈകല്ല്യങ്ങള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, പി.സി.ഒ.എസ്, മാസം തികയാതെയുള്ള പ്രസവം, ആസ്ത്മ, കരള്‍രോഗം, പ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു, ഓര്‍മ്മശക്തിയെ ബാധിക്കുന്നു.
ബി.പി.എയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം
- പി.സി, 3, 7 എന്ന് എഴുതിയിട്ടുള്ള റീസൈക്ലിംഗ് പ്ലാസ്റ്റികില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക.
- പ്ലാസ്റ്റിക് ഗ്ലാസ് ഒഴിവാക്കുക, പകരം ചില്ല് ഗ്ലാസ്, സ്റ്റീല്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കുക.
- കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ച് വാങ്ങുക. കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ വായിലിടുന്നതും ചവയ്ക്കുന്നതും തടയുക.
- മൈക്രോവേവില്‍ പാകം ചെയ്ത ഭക്ഷണം ഒഴിവാക്കുക.
- ടിന്നുകളിലും കുപ്പികളിലും വരുന്ന ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഒഴിവാക്കുക, പകരം പൊടി രൂപത്തിലുള്ള ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക.