Health
ചുമ, തൊണ്ട വേദന; ഏലക്കയിലുണ്ട് പ്രതിവിധി
Health

ചുമ, തൊണ്ട വേദന; ഏലക്കയിലുണ്ട് പ്രതിവിധി

Web Desk
|
13 Oct 2018 5:16 AM GMT

തൊണ്ട, ചെവി, ശ്വാസകോശം എന്നിവിടങ്ങളിലുള്ള അണുബാധയാണ് തൊണ്ടയില്‍ വേദന ഉണ്ടാവാനുള്ള മുഖ്യ കാരണം.

തൊണ്ടയില്‍ പഴുപ്പ്, വീക്കം, കഴപ്പ് തുടങ്ങിയ വേദനകളാല്‍ പ്രയാസമനുഭവിക്കുന്നവരാണ് നമ്മളില്‍ അധികപേരും. തൊണ്ട, ചെവി, ശ്വാസകോശം എന്നിവിടങ്ങളിലുള്ള അണുബാധയാണ് തൊണ്ടയില്‍ വേദന ഉണ്ടാവാനുള്ള മുഖ്യ കാരണം. കൂടാതെ ശൈത്യകാലത്തും അധികപേര്‍ക്കും വേദന രൂപപ്പെടാറുണ്ട്. ഇതിനെല്ലാമുള്ള പ്രതിവിധി ഏലക്കയിലുണ്ട്. അടുക്കളയില്‍ ലഭ്യമാവുന്ന സാധനങ്ങളും ഏലക്കയും ഉപയോഗിച്ച് തൊണ്ടയിലെ വേദനക്കും അനുബന്ധ രോഗങ്ങള്‍ക്കുമുള്ള മരുന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഏലക്ക പൊടിച്ചത് ഒരു നുള്ള്, കല്ലുപ്പ് പൊടിച്ചത് ഒരു നുള്ള്, ഒരു ടീസ്പൂണ്‍ നെയ്യ്, അരടീസ്പൂണ്‍ ശുദ്ധമായ തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കഴിക്കുന്നത് ചുമ പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു.

ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങള്‍ നിര്‍വീര്യമാക്കാനുള്ള കഴിവ്‍ ഏലക്കക്കുണ്ട്. തൊണ്ടക്കകത്തെ കുരുക്കളും അതിനോടനുബന്ധിച്ച് വരുന്ന വേദനക്കും രാവിലെ ഇളംചൂട് വെള്ളത്തില്‍ ഏലക്ക ചതച്ചിട്ടതിനു ശേഷം കവിള്‍കൊള്ളുന്നത് നല്ലതാണ്.

തൊണ്ടയിലെ കഴപ്പ് മാറുന്നതിന് 3:1 എന്ന അനുപാതത്തില്‍ കല്‍ക്കണ്ടവും ഏലക്കയും പൊടിച്ചത് അരഗ്ലാസ് വെള്ളത്തില്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് നല്ലതാണ്.

ജലദോഷം മാറുന്നതിന് കട്ടന്‍ചായയില്‍ ഏലക്ക ചതച്ചിട്ട് കുടിക്കുന്നത് കഫ ശല്യത്തില്‍ നിന്ന് രക്ഷനേടാനും സഹായിക്കുന്നു.

Similar Posts