Health
വ്യായാമം ചെയ്യാന്‍ മടിയോ; എങ്കിലിതാ ചില എളുപ്പവഴികള്‍
Health

വ്യായാമം ചെയ്യാന്‍ മടിയോ; എങ്കിലിതാ ചില എളുപ്പവഴികള്‍

Web Desk
|
19 Oct 2018 5:34 AM GMT

സമയമില്ല, മോണിംഗ് വാക്കില്‍ തെരുവുപട്ടികളെ പേടിയാണ്, വീട്ടുജോലികള്‍ ചെയ്യുന്നില്ലേ, വ്യായാമം ചെയ്തിട്ട് തടികുറയാനൊന്നും പോണില്ല തുടങ്ങി പലരും സ്ഥിരം പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.

മനുഷ്യന്‍ ശാരീരികാധ്വാനമുള്ള ജോലികളില്‍ നിന്ന് അകന്നു തുടങ്ങിയത് ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെയാണ്. അതോടെ ശരീരത്തിന്റെ ആയാസത്തിന് വ്യായാമമെന്നത് നിര്‍ബന്ധമായി വരികയും ചെയ്തു. പക്ഷേ പലരും അക്കാര്യത്തില്‍ മടിയന്മാരാണ്.. ഫലമോ, അനാരോഗ്യവും അസുഖവും അമിതവണ്ണവും ഒക്കെയായി ബുദ്ധിമുട്ടുകയാണ് എല്ലാവരും.

വ്യായാമം ചെയ്യാന്‍ മടിയാണെങ്കിലും അത് ആരും സമ്മതിച്ചു തരില്ല. പകരം മറ്റുപല കാരണങ്ങളുമാണ് പറയുക, സമയമില്ല, നടക്കാനിറങ്ങാമെന്ന് വെച്ചാല്‍ തെരുവുപട്ടികളുണ്ട്, വീട്ടുജോലികള്‍ ചെയ്യുന്നില്ലേ, വ്യായാമം ചെയ്തിട്ട് കാര്യമൊന്നുമില്ലെന്നേ തടികുറയാനൊന്നും പോണില്ല തുടങ്ങി പലരും സ്ഥിരം പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.

ഇനിയങ്ങനെ മടിയെ മറച്ചുവെക്കാന്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വ്യായാമത്തെ പടിക്ക് പുറത്ത് നിര്‍ത്തേണ്ട. ഇതാ കാര്യങ്ങള്‍ നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കൂ:

  1. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഓഫീസിലേക്ക്/ജോലിസ്ഥലത്തേക്ക് നടന്നു പോകുക. അല്ലെങ്കിൽ ഒരു കിലോമീറ്റർ അകലെ വണ്ടി പാർക്ക് ചെയ്ത് നടക്കുക.
  2. ലിഫ്റ്റ് ഉപയോഗിക്കാതെ പടികയറി പോകുക. മറ്റെന്തെങ്കിലും രോഗമുള്ളയാളാണ് നിങ്ങളെങ്കിൽ പടികയറ്റം ഒരുനിലയിലേക്ക് പരിമിതപ്പെടുത്തണം.
  3. ജോലിസ്ഥലത്തെ സഹപ്രവർത്തരുമായി കൂടിക്കാഴ്ചയോ ചർച്ചയോ ആവശ്യം വരുമ്പോൾ അവരുടെ വിഭാഗത്തിലേക്ക്/സെക്ഷനിലേക്ക് നടന്നു ചെല്ലുക.
  4. സൂപ്പർ മാർക്കറ്റിൽ, കാർട്ട്/ട്രോളിക്കു പകരം കാരിബക്കറ്റ് ഉപയോഗിക്കുക.
  5. കാർ പാർക്ക് ചെയ്യുമ്പോൾ കഴിവതും അകലത്തിൽ പാർക്ക് ചെയ്യുക
  6. ശാരീരികപ്രവർത്തനം വേണ്ടി വരുന്ന ഒരു ഹോബി തിരഞ്ഞെെടുക്കുക. ഉദാഹരണത്തിന്, ടെറസിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാം, ഗാർഡനിങ്, റെസിഡന്‍സ് കോളനിയിലെ സന്നദ്ധസേവനം, പ്രായമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പതിവായി സന്ദർശിക്കുക എന്നിവ.

Related Tags :
Similar Posts