Health
മുടികൊഴിച്ചില്‍ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്..
Health

മുടികൊഴിച്ചില്‍ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്..

Web Desk
|
22 Oct 2018 2:28 PM GMT

മുടികൊഴിച്ചിലൊന്ന് മാറിക്കിട്ടാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ വലിയ ചെലവില്ലാതെ തന്നെ എളുപ്പത്തില്‍ പരിഹാരം കാണാവുന്ന പ്രശ്നമാണിത്.

ഇന്നത്തെ കാലത്ത് ഒരുപാടുപേര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിലൊന്ന് മാറിക്കിട്ടാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ വലിയ ചെലവില്ലാതെ തന്നെ എളുപ്പത്തില്‍ പരിഹാരം കാണാവുന്ന പ്രശ്നമാണിത്. താരനെ തുരത്തി മുടി കൊഴിച്ചില്‍ തടയാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് തൈര്.

തൈര് തലമുടിക്ക് ഗുണകരമാകുന്നതിങ്ങനെ..

തൈരിലെ ആന്റി ഫംഗല്‍ ഘടകം തലയോട്ടില്‍ പ്രവര്‍ത്തിച്ച് താരനെ തുരത്തുന്നു

തൈര് തലമുടിക്ക് മിനുസം നല്‍കുകയും മുടി വരണ്ട് പൊട്ടിപ്പോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. തൈര് തലമുടിക്ക് തിളക്കവുമേകുന്നു

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തിയാണ് തൈര് പ്രധാനമായും മുടികൊഴിച്ചില്‍ തടയുന്നത്. തൈര് തലച്ചോറിന്റെ പി.എച്ച് അളവ് ക്രമപ്പെടുത്തുന്നു.

തൈര് ഉപയോഗിക്കേണ്ട വിധം

തൈരും ഒലീവ് എണ്ണയും

ഒരു കപ്പ് കട്ട തൈരിലേക്ക് കുറച്ച് ഒലീവ് ഓയില്‍ ഒഴിക്കുക. എന്നിട്ട് മുടിയിലാകെ പുരട്ടുക. മിശ്രിതം തലയോട്ടില്‍ നന്നായി തേച്ചുപിടിപ്പിക്കണം. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ കൊഴിച്ചില്‍ കുറഞ്ഞ് മുടി ആരോഗ്യമുള്ളതാകും.

തൈരും കുരുമുളകും

ആറോ ഏഴോ കുരുമുളക് പൊടിച്ച് ഒരു കപ്പ് തൈരില്‍ ചേര്‍ക്കുക. മിശ്രിതം തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. മുടികൊഴിച്ചില്‍ കുറയുന്നതു വരെ ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

തൈരും നാരങ്ങയും

ഒരു നാരങ്ങ മുറിച്ച് നീരെടുത്ത് ഒരു കപ്പ് തൈരില്‍ ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടില്‍ തേച്ചുപിടിപ്പിക്കുക. മിശ്രിതം ഉണങ്ങിയ ശേഷം ഇളംചൂട് വെള്ളത്തില്‍ തല കഴുകുക. താരനെ തുരത്തി മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ മിശ്രിതമാണിത്.

തൈരും നെല്ലിക്കയും

തൈര് നെല്ലിക്കയുടെ പൊടിയുമായി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. 30 മിനിട്ട് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

Related Tags :
Similar Posts