Health
ഒരാഴ്ച മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിക്ക് സംഭവിച്ചത്..
Health

ഒരാഴ്ച മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിക്ക് സംഭവിച്ചത്..

Web Desk
|
24 Oct 2018 7:40 AM GMT

ഒരാഴ്ചയോളം അവധി ലഭിച്ച യുവതി ഒഴിവുദിനങ്ങള്‍ മുഴുവന്‍ മൊബൈല്‍ ഫോണില്‍ ചെലവഴിക്കുകയായിരുന്നു.

ഒരാഴ്ച തുടര്‍ച്ചയായി മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യുവതിക്ക് വിരലുകള്‍ ചലിപ്പിക്കാന്‍ കഴിയാതെയായി. ചൈനയിലെ ചാങ്ഷയിലാണ് സംഭവം.

ഒരാഴ്ചയോളം അവധി ലഭിച്ച യുവതി ഒഴിവുദിനങ്ങള്‍ മുഴുവന്‍ മൊബൈല്‍ ഫോണില്‍ ചെലവഴിക്കുകയായിരുന്നു. ഫോണ്‍ കയ്യില്‍ ഇല്ലാതിരുന്നത് ഉറങ്ങുമ്പോള്‍ മാത്രമാണ്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൈവിരലുകള്‍ വേദനിക്കാന്‍ തുടങ്ങി. വിരലുകള്‍ നിവര്‍ത്താനോ ചലിപ്പിക്കാനോ കഴിയാത്ത സ്ഥിതിയായി.

തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തി. ദിവസങ്ങളോളം ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വേണ്ട ചികിത്സ നല്‍കിയതോടെ വിരലുകള്‍ക്ക് ചലനശേഷി തിരിച്ചുകിട്ടി. സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി വിരലുകള്‍ക്ക് വിശ്രമം നല്‍കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.

മൊബൈല്‍ ഫോണ്‍ ഒരു നിയന്ത്രണവുമില്ലാതെ മണിക്കൂറുകളോളം ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ പെരുകുകയാണ്. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പ്രധാന കാരണം മൊബൈലിന്‍റെ അമിതോപയോഗമാണ്. കാഴ്ചയെയും ബാധിക്കുന്നു. 20 മണിക്കൂര്‍‍ ഫോണ്‍ ഉപയോഗിച്ച യുവതിക്ക് പക്ഷാഘാതം വന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയില്‍ തന്നെയാണ്.

This woman from Changsha, Hunan can't stretch her fingers for using her cellphone too much. I immediately put down my phone😨

Posted by PearVideo on Saturday, October 20, 2018
Related Tags :
Similar Posts