Health
ജനനം മുതല്‍ മരണം വരെ ഒരു സ്ത്രീ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
Health

ജനനം മുതല്‍ മരണം വരെ ഒരു സ്ത്രീ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍

Web Desk
|
25 Oct 2018 5:23 AM GMT

നല്ല ആരോഗ്യത്തിനായി സ്ത്രീകള്‍ ജീവിതത്തില്‍ പിന്തുടരേണ്ട ചിട്ടകള്‍

ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നുണ്ടെന്ന് വീട്ടുകാരും, കൌമാരം മുതല്‍ വാര്‍ധക്യം വരെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവളും അറിഞ്ഞിരുന്നാല്‍ നമ്മുടെ സ്ത്രീ ആരോഗ്യം ഭദ്രമായിരിക്കും.

  1. പോഷകാഹാരം കൃത്യസമയത്തും മിതമായ അളവിലും ശീലമാക്കുക
  2. ഇലക്കറികള്‍, മാംസങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് ശീലമാക്കുക
  3. പൊണ്ണത്തടി സൂക്ഷിക്കുക
  4. ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. തുടര്‍ച്ചയായി രണ്ടുദിവസമെങ്കിലും വ്യായാമത്തില്‍ ഇടവേള വരാതിരിക്കുവാനും ശ്രദ്ധിക്കുക. കായികാധ്വാനമുള്ള കളികള്‍, നടത്തം, നീന്തല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
  5. മാനസികാരോഗ്യത്തിനായി വായനയും എഴുത്തും കൂടെക്കൂട്ടുക. ചില മൊബൈല്‍ ഗെയിമുകളും അതിന് സഹായിക്കും.
  6. പുകയിലയും മദ്യവും പൂര്‍ണമായും ഒഴിവാക്കുക
  7. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫ പരിശോധനയിലൂടെ അത് ക്ഷയരോഗമല്ലെന്ന് ഉറപ്പുവരുത്തുക
  8. അശ്രദ്ധമൂലം ആരോഗ്യകാര്യത്തില്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സൂക്ഷ്മതപുലര്‍ത്തുക
  9. ധാരാളം വെള്ളം കുടിക്കുക
  10. രണ്ട് മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിക്കുന്നത് ശീലമാക്കുക
  11. കൌമാരകാലത്തും ഗര്‍ഭകാലത്തും അയണും കാത്സ്യവും ആവശ്യത്തിന് ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  12. ആര്‍ത്തവ സമയത്ത് വ്യക്തിശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം
  13. വിവാഹത്തിനും ഗര്‍ഭധാരണത്തിനും സുരക്ഷിതമായ പ്രായം 21 വയസ്സ് പൂര്‍ത്തിയായതിന് ശേഷമെന്ന് അറിയുക
  14. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക
  15. ഗര്‍ഭഛിദ്രം അതീവ സുരക്ഷിതമാര്‍ഗങ്ങളിലൂടെയും അത്യാവശ്യ സന്ദര്‍ഭങ്ങളിലും മാത്രം
  16. കുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞത് രണ്ടരവയസ്സാകുന്നതാണ് നല്ലത്
  17. 35 വയസ്സിന് മുകളിലുള്ളവര്‍ ഒരിക്കലെങ്കിലും പാപ്സ്മിയര്‍ ടെസ്റ്റ് ചെയ്തിരിക്കണം
  18. 20 വയസ്സ് കഴിഞ്ഞിട്ടുള്ളവര്‍ മാസമുറ തുടങ്ങി 10 ദിവസം കഴിയുമ്പോള്‍ സ്വയം സ്തന പരിശോധന നടത്തണം. സ്തനത്തില്‍ മുഴയോ, സ്തനഞെട്ടില്‍ നിന്ന് സ്രവമോ കക്ഷത്തില്‍ മുഴയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണണം.
  19. മാസമുറ സമയത്തോ അല്ലാതെയോ ഉള്ള ശക്തമായ രക്തസ്രാവം, കഠിനമായ വേദന, ആര്‍ത്തവം ക്രമം തെറ്റി വരിക, ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക
  20. ആര്‍ത്തവ വിരാമാനന്തര രക്തസ്രാവം, വേദന, വയറില്‍ മുഴ എന്നിവയുണ്ടെങ്കില്‍ ഉടനെ വൈദ്യസഹായം തേടണം

Related Tags :
Similar Posts