Health
പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ..എങ്കില്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം
Health

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ..എങ്കില്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം

Web Desk
|
27 Oct 2018 6:16 AM GMT

ഓട്‌സാണ് ഇതില്‍ പ്രധാനം. ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളി പുകവലിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ ഓട്‌സിന് കഴിയും. 

ചില ദുശ്ശീലങ്ങള്‍ അങ്ങിനെയാണ് ..എത്ര ആഗ്രഹിച്ചാലും ഒരു സെക്കന്‍ഡ് പോലും നിര്‍ത്താന്‍ സാധിക്കില്ല. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ചിലരെ സംബന്ധിച്ചിടത്തോളം ഉപേക്ഷിച്ചാലും കൂടെപ്പോരുന്നവയാണ്. പുകവലിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടെങ്കില്‍ പോലും വലിക്കാതിരിക്കാന്‍ ചിലര്‍ക്ക് സാധിക്കില്ല. അതുപോലെ നിര്‍ത്തണമെന്ന് വിചാരിച്ചാലും നിര്‍ത്താന്‍ സാധിക്കാത്ത മറ്റ് ചിലര്‍. ഇവര്‍ക്ക് അടുക്കളയില്‍ തന്നെയുണ്ട് ചില പരിഹാരങ്ങള്‍.

ഓട്‌സാണ് ഇതില്‍ പ്രധാനം. ശരീരത്തിലെ വിഷാംശങ്ങള്‍ പുറംതള്ളി പുകവലിയോടുള്ള ആഭിമുഖ്യം കുറയ്ക്കാന്‍ ഓട്‌സിന് കഴിയും. തേനിനും പുകവലിയെ കുറയ്ക്കാനുള്ള കഴിവുണ്ട്. വൈറ്റമിനുകള്‍, എന്‍സൈമുകള്‍, പ്രോട്ടീന്‍ എന്നിവ ചേര്‍ന്നാണ് ഈ ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്നത്. നാരങ്ങവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് പ്രഭാതഭക്ഷണത്തിന് മുന്‍പ് കുടിക്കാം. തേനും, ഇഞ്ചിയും ചേര്‍ത്ത് ദിവസത്തില്‍ രണ്ട് നേരം കഴിച്ചാല്‍ പിന്‍മാറുമ്പോഴുള്ള പ്രശ്‌നങ്ങളില്‍ ഒഴിവാക്കാം.

അശ്വഗന്ധ ആകാംക്ഷ കുറച്ച് മൂഡ് കൃത്യമാക്കി മാനസിക ശാരീരിക സമ്മര്‍ദത്തെ സന്തുലിതമാക്കിയാണ് പുകവലി നിര്‍ത്താന്‍ ഉപകരിക്കുക. മുന്തിരി ജ്യൂസും ഒരു പരിധി വരെ പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കും. പക്ഷേ ഇതിനെല്ലാം പുറമെ മാനസികമായി നമ്മള്‍ നമ്മളെ തന്നെ ഒരുക്കേണ്ടതുണ്ട്. എങ്ങിനെയെങ്കിലും ഈ ദുശ്ശീലത്തില്‍ നിന്നും പിന്‍വാങ്ങണം എന്നൊരു ബോധവും ആ വ്യക്തിക്കുണ്ടായിരിക്കണം.

ये भी पà¥�ें- പുകഞ്ഞ് തീരാനുള്ളതല്ല ജീവിതം.. ഇതാ പുകവലി നിര്‍ത്താനുള്ള എളുപ്പ വഴികള്‍

ये भी पà¥�ें- ‘’നിങ്ങളുടെ ഈ പുകവലി കാരണം നശിക്കുന്നത് എന്റെ കൂടി ആരോഗ്യമാണ്’’

ये भी पà¥�ें- പുകവലി ആരോഗ്യത്തിന് ഹാനികരം; സിഗരറ്റ് സ്ഫോടനത്തിന് കാരണം

Related Tags :
Similar Posts