Health
നിങ്ങളുടെ ഉപ്പിൽ പ്ലാസ്റ്റിക്കുണ്ടോ? പഠനങ്ങൾ കാണിക്കുന്നത് 
Health

നിങ്ങളുടെ ഉപ്പിൽ പ്ലാസ്റ്റിക്കുണ്ടോ? പഠനങ്ങൾ കാണിക്കുന്നത് 

Web Desk
|
31 Oct 2018 5:20 AM GMT

വീട്ടിൽ ഉപയോഗിക്കുന്ന 90 ശതമാനം ഉപ്പിലും ഏറ്റവും ചെറിയ അളവിൽ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ന്യൂയോർക്ക് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുള്ളത്. കടലിൽ തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നാണ് സൂക്ഷ്മമായ അളവില്‍ പ്ലാസ്റ്റിക്ക് ഉപ്പിൽ കലരുന്നെതെന്നാണ് പഠനം കാണിക്കുന്നത്. ഒരു ശരാശരി മനുഷ്യൻ 2000 സൂക്ഷ്‌മ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപ്പിലൂടെ ശരീരത്തിൽ കടത്തുന്നുണ്ട്. 21 രാജ്യങ്ങളിലെ 39 ബ്രാൻഡുകളിൽ നടത്തിയ പഠനത്തിൽ 36ലും സൂക്ഷ്‌മ അളവിൽ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു. ഫ്രാൻസ്, തായ്‌വാൻ, ചൈന എന്നീ രാജ്യങ്ങളിലെ ബ്രാൻഡുകളിലാണ് മൈക്രോ പ്ലാസ്റ്റിക്ക് കലരാത്തതെന്ന് പഠനം നടത്തിയ ഇഞ്ചിയോൺ ദേശിയ സർവകലാശാലയും ഗ്രീൻ പീസ് ഈസ്റ്റ് ഏഷ്യയും പറയുന്നു. ഏഷ്യയിലെ ഏകദേശം മുഴുവൻ രാജ്യങ്ങളിലും മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയ ഉപ്പാണ് ഉപയോഗിക്കുന്നതെന്നും പഠനം കാണിക്കുന്നു.

സൂക്ഷ്‌മ അളവിലുള്ള പ്ലാസ്റ്റിക്ക് എല്ലായിടത്തുമുണ്ടെന്നാണ് പഠനം നടത്തിയ ന്യൂയോർക്ക് സർവകാലശാലയിലെ ഷെറി മസോൺ പറയുന്നത്. ഓരോ പ്രദേശത്തെയും ആളുകൾ കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് അതത് പ്രദേശത്തെ ഉപ്പിൽ പ്ലാസ്റ്റിക്ക് അനിയന്ത്രിത അളവിൽ കലർത്തുന്നതെന്ന് ഗ്രീൻ പീസ് ഈസ്റ്റ് ഏഷ്യയും പറയുന്നു.

‘പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിത ഉപയോഗത്തിനുള്ള തെളിവാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തൽ, സർക്കാരുകളും കമ്പനികളും പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ ഈ പഠനം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു'; യു.എൻ പരിസ്ഥിതി കാര്യ എക്സിക്യൂട്ടീവ് ഡയറക്ടർ റിക്ക് സോൾഹെയിം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ ഇന്തോനേഷ്യയാണ് പ്ലാസ്റ്റിക്ക് മാലിന്യം കടലിൽ തള്ളുന്നവരിൽ രണ്ടാമത്. ഏഷ്യൻ രാജ്യങ്ങളിലാണ് പ്ലാസ്റ്റിക്ക് ഉപയോഗം കൂടുതലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

Similar Posts