Health
കണ്ടാല്‍ ചെറുതെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാട മുട്ട കോഴി മുട്ടയെ വെല്ലും
Health

കണ്ടാല്‍ ചെറുതെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാട മുട്ട കോഴി മുട്ടയെ വെല്ലും

Web Desk
|
10 Nov 2018 7:13 AM GMT

കാടകൾ വർഷത്തിൽ മുന്നൂറോളം മുട്ടകൾ നൽകുന്നു. കാട മുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിന്റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും

ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. പോഷക ഗുണങ്ങളില്‍ കോഴിയിറച്ചിയെ വെല്ലുന്നതാണ് കാടയിറച്ചി. ഇറച്ചി പോലെ തന്നെയാണ് കാട മുട്ടയും. കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന മുട്ടയാണ് കാട മുട്ട.കാടകൾ വർഷത്തിൽ മുന്നൂറോളം മുട്ടകൾ നൽകുന്നു. കാട മുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിന്റെ 8 ശതമാനം തൂക്കമുണ്ടായിരിക്കും.

ആസ്ത്മ ചികിത്സക്ക് കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാട മുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്ത്മയെ ചെറുക്കുന്നത്. സെലീനിയം, സെലീനോ പ്രോട്ടീൻ ആയി കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന തോതിലെ വിറ്റാമിൻ എ യും. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ ഒമേഗാ-3, ഒമേഗാ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ (ഇൻഫ്ലമേഷൻ) തടയുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളും റെറ്റിനോൾ എന്ന മൃഗജന്യമായ വിറ്റാമിൻ എ യും ആസ്ത്മ തടയുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശേഷിയെ വീണ്ടെടുക്കുന്നു. ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ കാടമുട്ട സഹായകമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നത്.

കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, , പ്രസവാനന്തര ചികിത്സ, കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, പ്രമേഹം, അമിതവണ്ണം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം കാടമുട്ട ഔഷധമാണ്. വെറും വയറ്റിൽ പച്ച മുട്ടയാണ് കഴിക്കേണ്ടത്. വേവിച്ചാൽ വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.

Related Tags :
Similar Posts