നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? ഇതാ, പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ തടയാനുള്ള ചില എളുപ്പ വഴികള്‍
|ഒരാള്‍ക്ക് ശരാശരി 100 മുടിയിഴകള്‍ വരെ ദിവസവും സഷ്ടമാവുന്നു. ഇതൊരു സാധാരണ സംഭവം മാത്രമാണ്
മൂന്നില്‍ ഒന്ന് ആളുകളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചല്‍. ഒരാള്‍ക്ക് ശരാശരി 100 മുടിയിഴകള്‍ വരെ ദിവസവും സഷ്ടമാവുന്നു. ഇതൊരു സാധാരണ സംഭവം മാത്രമാണ്. ഭക്ഷണത്തിലുള്ള പ്രശ്നം, മാനസിക പിരിമുറുക്കം, മലിനീകരണം അങ്ങിനെ പല കാരണങ്ങഉും മുടികൊഴിച്ചിലിനിടയാക്കാം. പുരുഷന്മാരില്‍ മുടികൊഴിച്ചല്‍ കുറക്കാനുള്ള 10 എളുപ്പവഴികള്‍ താഴെ പറയുന്നു.
നിരന്തരം മുടി നന്നായി കഴുകുക
ദിവസവും മുടി നല്ല പോലെ കഴുകുന്നത് താരന്‍ പോലുള്ള സാധനങ്ങളുടെ വളര്‍ച്ച തടയുകയും മുടിക്ക് കട്ടി തോന്നിക്കുകയും ചെയ്യുന്നു
മുടികൊഴിച്ചില്‍ കുറക്കുന്നതിനുള്ള വിറ്റമിനുകള്‍
ശരീര ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും വിറ്റമിനുള്‍ നല്ലതാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ ഇ എന്നിവ മുടി കൊഴിച്ചിലിനും സംരക്ഷണത്തിനും സഹായകമായവയാണ്
പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണരീതി
ഇറച്ചി, മീന്‍ പോലുള്ള പ്രോട്ടീന്‍റെ അളവ് കൂടുതലുളള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടികൊഴിച്ചില്‍ കുറക്കാനും സഹായകമാകും.
മസാജ്
മുടികൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ തലയിലെ ചര്‍മ്മത്തില്‍ നല്ല എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇത് മുടിയുടെ ലഘുപേശികളെ ശക്തരാക്കുന്നു.
ഈറനായ തലമുടി ചീവാതിരിക്കുക
നനഞ്ഞിരിക്കുന്ന സമയത്ത് മുടി വളരെ ദുര്‍ബലമായിരിക്കും. വലിയ പല്ലുകളോട് കൂടിയ ചീര്‍പ്പ് കൊണ്ട് മാത്രമേ ഈറന്‍ മുടി ചീവാന്‍ പറ്റൂ. അത് കൂടാതെ ഒരുപാട് തവണ മുടി ചീവുന്നതും മുടി ദുര്‍ബലമാവാന്‍ കാരണമാകും.
ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവയുടെ രസായനങ്ങള്‍
മേല്‍ പറഞ്ഞവയില്‍ ഏതെങ്കിലുമൊന്ന് രാത്രി കിടക്കുമ്പോള്‍ തലയില്‍ പുരട്ടി രാവിലെ കഴുകി കളയുക. ഇത് ഒരാഴ്ച നിരന്തരമായി തുടരുക.
ജലാംശം കൂടുതലുള്ള ശരീരം
ഒരു ശരാശരി മനുഷ്യന്‍ ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം. ഇത് ആരോഗ്യത്തിന് മാത്രമല്ല, മുടി കൊഴിച്ചിലിനും നല്ലതാണ്.
ഗ്രീന്‍ ടീയുടെ പൊടി തലയില്‍ പുരട്ടുക
ഗ്രീന്‍ ടീയുടെ പൊടി തലയില്‍ പുരട്ടുന്നത് മുടികൊഴിച്ചിലിന് പരിഹാരമാവുമെന്ന് പഠനങ്ങള്‍ പറയുന്നു. കുറച്ച് ചായപ്പെടി വെള്ളത്തിലിട്ട ശേഷം അത് തലയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചക്ക് സഹായകകമാകും. ഒരു മണിക്കൂറിന് ശേഷം കഴുകി കളയേണ്ടതാണ്.
നിങ്ങളുടെ മുടിക്ക് എന്താണ് നല്ലതെന്നും എന്താണ് ചീത്തയെന്നും തിരിച്ചറിയുക
മുടിക്ക് എന്താണ് നല്ലതെന്നും എന്താണ് ചീത്തയെന്നുമുള്ള സ്വയം തിരിച്ചറിവ് വളരെ നല്ലതായിരിക്കും. ഈറന്‍ മുടി തോര്‍ത്ത് കൊണ്ട് തുടക്കുന്നത് പോലും മുടികൊഴിച്ചിലിന് കാരണമാകും.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
ആല്‍ക്കഹോള്‍ മുടി വളര്‍ച്ച തടയുന്ന ഒന്നാണ്. ശരീരത്തില്‍ അമിതമായി ആല്‍ക്കഹോളിന്‍റെ അളവ് കൂടുമ്പോള്‍ മുടിയെയും അത് ദുര്‍ബലമാക്കും. തലയിലൂടെയുള്ള രക്തമൊഴുക്കിനെ പുകവലി ഭാധിക്കുകയും ഇത് മുടികൊഴിച്ചിലിനെ ബാധിക്കുകയും ചെയ്യുന്നു.