Health
മുറ്റത്തൊരുക്കാം പാഷന്‍ ഫ്രൂട്ട് പന്തല്‍;പ്രമേഹ രോഗികളെ നിങ്ങള്‍ക്കതൊരു തണലാകും
Health

മുറ്റത്തൊരുക്കാം പാഷന്‍ ഫ്രൂട്ട് പന്തല്‍;പ്രമേഹ രോഗികളെ നിങ്ങള്‍ക്കതൊരു തണലാകും

Web Desk
|
12 Nov 2018 7:13 AM GMT

പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

പപ്പായ പോലെ നമ്മള്‍ പലരും അവഗണിക്കുന്ന ഒരു പഴമാണ് പാഷന്‍ ഫ്രൂട്ട്. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ ധാരാളം ഫലം തരുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. അതുകൊണ്ടായിരിക്കാം വിപണിയിലെ വില കൂടിയ പഴങ്ങള്‍ കാണുമ്പോള്‍ പാഷന്‍ ഫ്രൂട്ടിനെ നാം മറക്കുന്നത്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ തീര്‍ച്ചയായും പാഷന്‍ഫ്രൂട്ടിനെ നാം നട്ട് നനച്ച് വളര്‍ത്തും, പ്രത്യേകിച്ച് പ്രമേഹ രോഗികള്‍.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലി കൂടിയാണിത്.

ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു . ഇത് അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്‌സിഡന്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

വിത്തുകള്‍ മുഖേനയും, തണ്ട് വേരുപിടിപ്പിച്ചും, ഗ്രാഫ്റ്റ് ചെയ്തും, ലെയറു ചെയ്തും, ടിഷ്യുകള്‍ചര്‍ മുഖേനയും പാഷന്‍ ഫ്രൂട്ട് വളര്‍ത്തി എടുക്കാവുന്നതാണ്. വിത്ത് മുളപ്പിക്കുന്നതും തണ്ട് മുറിച്ച് നടുന്നതുമാണ് ഇതില്‍ കൂടുതല്‍ പ്രായോഗികമായ രീതികള്‍.

Related Tags :
Similar Posts