Health
Health
നഖത്തിന് ഭംഗിയില്ലെന്ന് തോന്നുന്നുണ്ടോ; ഇതാ ഇവ പരീക്ഷിക്കൂ
|29 Nov 2018 4:38 PM GMT
ആകര്‍ഷകമായ നഖങ്ങള്‍ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം... പരിഹാരമുണ്ട് വീട്ടില്‍ തന്നെ
ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണഗ്രന്ഥികള്‍ കുറവ് കൈകളിലാണ്. അതിനാല്‍ അവയ്ക്കു നല്ല പരിചരണം ആവശ്യമാണ്.
- രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക.
- ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.
- രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.
- വിരലുകള്‍ കൂടക്കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
- നഖങ്ങള്‍ പാടുവീണതും നിറംമങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.
- നഖങ്ങള്‍ വിളറിയതും പെട്ടെന്ന് ഒടിയുന്നവയുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിട്ടു സമയം ഇതില്‍ മുക്കിവെച്ചാലും മതി.