Health
രുചിയില്‍ കേമന്‍, വിറ്റാമിനുകളുടെ കലവറയായ നമ്മുടെ പൈനാപ്പിള്‍
Health

രുചിയില്‍ കേമന്‍, വിറ്റാമിനുകളുടെ കലവറയായ നമ്മുടെ പൈനാപ്പിള്‍

Web Desk
|
4 Dec 2018 6:43 AM GMT

ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്

പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. രുചി കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും പൈനാപ്പിള്‍ മികച്ചുനില്‍ക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നത് വഴി ശരീരത്തിനാവിശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. കൂടാതെ ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്.

ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രിയ സുഖമമാക്കുന്നതാണ്. പൈനാപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.

കൂടാതെ ഇതില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പൈനാപ്പിൾ വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ എ.ബി.സി.ഇ. എഫ് എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

കൂടാതെ നാരുകളും പലതരത്തിലുള്ള ആന്‍റിഓക്സിഡന്‍റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഫാറ്റ്, ഊർജ്ജം, കൊളസ്ട്രോൾ എന്നിവ കുറവാണ്.

Related Tags :
Similar Posts