കാല്‍മുട്ട് വേദനക്ക് എട്ട് പരിഹാരങ്ങള്‍
|അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം.
കാല്‍ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് കാല്‍ മുട്ട് വേദനയിലേക്ക് നയിക്കുന്നത്. അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം. കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും എട്ട് പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.
രണ്ട് അസ്ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന ചുറ്റുമുള്ള പേശികളും അടങ്ങിയതാണ് നമ്മുടെ കാല്‍മുട്ട്. മുട്ടിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഒരു ആവരണമാണ് സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫഌയിഡും ഉണ്ട്. ഇതാണ് എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ സഹായിക്കുന്നത്.
ये à¤à¥€ पà¥�ें- മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍....
മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, അമിത അധ്വാനവും വ്യായാമവും മൂലമുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍, അമിതഭാരം, നീര്‍ക്കെട്ട്, മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക എന്നിവയെല്ലാമാണ് കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങള്‍.
മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍ വിശ്രമം അത്യാവശ്യമാണ്. ഈ മാര്‍ഗങ്ങള്‍ ചെയ്തു നോക്കി കാല്‍മുട്ട് വേദന പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണ്.
ये à¤à¥€ पà¥�ें- പേശികളിലെ വേദന മാറ്റാന്‍ തീ കൊണ്ട് ഉഴിച്ചില്‍
1. വിശ്രമിക്കുക. ജോലി കുറയ്ക്കുക.
2. ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക.
3. കാല്‍ ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുന്നത് കാലിന് ഉറപ്പ് തോന്നിപ്പിക്കും. പ്രത്യേകിച്ചും ചിരട്ടയുടെ സ്ഥാനംതെറ്റല്‍ അലട്ടുന്നവരില്‍.
4. മുട്ട് തേയ്മാനമാണെങ്കില്‍ വേദനയും നീരും കുറക്കാന്‍ തുണി മുക്കി ചൂടുപിടിക്കുന്നത് ഗുണം ചെയ്യും. ദിവസം രണ്ട് തവണ പരമാവധി 20 മിനുറ്റ് ഇങ്ങനെ ചൂടുപിടിക്കാം.
5. കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.
6. മുട്ടിന് ചുറ്റുമുള്ള മസിലുകളുടെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യുക.
7. അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക
8. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക
9. അധികനേരം നിന്നു ജോലി ചെയ്യുന്നതും നടത്തവും ഒഴിവാക്കുക.
അതിതീവ്രമായ വേദന, പനി, നീര്‍വീക്കം, മുട്ടിനു ചുറ്റും ചൂടും ചെമപ്പുനിറവും അനുഭവപ്പെടല്‍, മൂന്നു ദിവസത്തിലധികം നീണ്ടു നില്ക്കുന്ന വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവഗണിക്കാതെ വിദഗ്ധചികിത്സ തേടണം.